അടുത്ത ഏഷ്യന്‍ യൂത്ത് ഡേ ഇന്ത്യയില്‍ നടത്താനാവില്ല
ന്യൂ ഡെല്‍ഹി: 2021 ലെ ഏഷ്യന്‍ യൂത്ത് ഡേ ഇന്ത്യയില്‍ വച്ചു നടത്താന്‍ പ്രയാസമാണെന്ന് ഇന്ത്യയിലെ കത്തോലിക്കാ സഭാധികാരികള്‍ അറിയിച്ചു.
‘ഏഷ്യന്‍ യൂത്ത് ഡേ നടത്താനുള്ള ഉത്തരവാദിത്വം ഞങ്ങളുടെ രാജ്യത്തിന് നല്‍കപ്പെട്ടിരുന്നുവെങ്കിലും ഉന്നതാധികാരികളുമായി കൂടിയാലോചിച്ചതിന്റെ വെളിച്ചത്തില്‍ ഇപ്പോഴത്തെ ഇന്ത്യയിലെ രാഷ്ട്രീയ സാമൂഹിക പശ്ചാത്തലത്തില്‍ ഏഷ്യന്‍ യൂത്ത് ഡേ ഇവിടെ വച്ച് നടത്താതരിക്കുന്നതാണ് ഉചിതം എന്ന തീരുമാനത്തില്‍ ഞങ്ങള്‍ എത്തി’ ഇന്ത്യന്‍ ബിഷപ്സ് യൂത്ത് കമ്മീഷന് മേധാവി ബിഷപ്പ് നസറീന്‍ സൂസൈ പറഞ്ഞു. ഇന്ത്യ ഭരിക്കുന്ന ബിജെപി ന്യൂനപക്ഷിങ്ങളുടെ സ്വാതന്ത്ര്യത്തിന്മേല് കൈ കടത്തുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം.
‘2019 ല്‍ സര്‍ക്കാര്‍ മാറുമെന്നും മാറ്റം വരുമെന്നും ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. ഇപ്പോഴത്തെ സാഹചര്യം ഒട്ടും ആശാവഹമല്ല’ ബിഷപ്പ് സൂസൈ പറഞ്ഞു. 1999 ലാണ് ആദ്യ ഏഷ്യന്‍ യൂത്ത് ഡേ തായ്ലണ്ടില് നടന്നത്. അവസാനമായി നടന്നത് ഇന്തോനേഷ്യയിലും.