അസിയാ ബീബിയുടെ മോചനം പാക്ക് സുപ്രീം കോടതി ശരിവച്ചു
പാക്കിസ്ഥാനില്‍ മതപീഡന കുറ്റം ആരോപിക്കപ്പെട്ട് തടവില്‍ കഴിഞ്ഞിരുന്ന അസിയാ ബീബിയെ കുറ്റവിമുക്തയാക്കിയ നടപടിയെ ചോദ്യം ചെയ്തു കൊണ്ട് ഇസ്ലാമിസ്റ്റുകള്‍ ഫയല്‍ ചെയ്ത നിവേദനം പാക്ക് സുപ്രീം കോടതി തള്ളി. അസിയാ ബീബിയെ വധശിക്ഷയ്ക്ക് വിധേയയാക്കണം എന്നാണ് ഇസ്ലാമിസ്റ്റുകള്‍ സമര്‍പ്പിച്ച നിവേദത്തിലെ ആവശ്യം.
മൂന്നു മാസം മുമ്പ് അസിയാ ബീബിയെ കുറ്റവിമുക്തയാക്കിയ കോടതി നടപടിയില്‍ എന്തെങ്കിലും പിഴവ് ചൂണ്ടിക്കാട്ടുന്നതില്‍ നിവേദനം പരാജയപ്പെട്ടു എന്നു പറഞ്ഞു കൊണ്ടാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അസിഫ് സയീദ് ഖോസ നിവേദനം ത്ള്ളിയത്. അസിയാ ബീബിയെ ശിക്ഷയ്ക്ക് വിധിച്ചത് കള്ളത്തെളിവുകളുടെ അടിസ്ഥാനത്തിലാണ് എന്ന പറഞ്ഞ ചീഫ് ജസ്റ്റിസ് നിവേദനത്തെ നിശതമായി വിമര്‍ശിച്ചു.