സിറിയയില്‍ രണ്ട് അര്‍മേനിയന്‍ വൈദികര്‍ വെടിയേറ്റു മരിച്ചു

സിറിയ: കിഴക്കന്‍ സിറിയയിലുള്ള ഒരു പള്ളിയുടെ പ്രവേശന കവാടത്തില്‍ വച്ച് രണ്ട് അര്‍മേനിയന്‍ വൈദികരെ അക്രമികള്‍ വെടിവച്ചു കൊന്നു. സിറിയന്‍ സംഘര്‍ഷത്തില്‍ തകര്‍ന്ന അര്‍മീനിയന്‍ കത്തോലിക്കാ പള്ളിയുടെ കേടുപാടുകള്‍ അന്വേഷിക്കാന്‍ വന്ന വൈദികരാണ് കൊല്ലപ്പെട്ടത്.
ഫാ. അബ്രഹാം പെറ്റോയന്. അദ്ദേഹത്തിന്റെ പുത്രന് ഫാ. ഹോവ്സേപ്പ് പെറ്റോയന് എന്നിവരാണ് കൊല്ലപ്പെട്ടത്. ഫാ. അബ്രഹാം സംഭവസ്ഥലത്തു വച്ചും ഫാ. ഹോവ്സേപ്പ് പിന്നീട് ആശുപത്രിയില്‍ വച്ചുമാണ് കൊല്ലപ്പെട്ടത്. ഒരു വാഹനത്തിലെത്തിയ അക്രമികള്‍ വൈദികരുടെ നേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ഡീക്കന്‍ ഫാത്തി സനോയ്ക്ക് പരിക്കേറ്റു.
ആക്രമണത്തിന് പിന്നില്‍ ഐഎസ് ഭീകരരാണെന്നതാണ് പ്രാഥമിക വിവരങ്ങള്‍. ഇന്ന് രണ്ട് ക്രിസ്ത്യന്‍ വൈദികര്‍ കൊല്ലപ്പെട്ടു. ഐഎസ് അവരെ വെടിവച്ചിട്ടു എന്ന് ഐഎസ് ഉദ്യോഗസ്ഥന് അമാഖ് പ്രസ്താവിച്ചു.