ഭ്രൂണഹത്യ നിയമപരമാക്കുന്നതിനെതിരെ അര്‍ജന്റീനയില്‍ ദിവ്യബലി

ലൂജാന്‍: ഭ്രൂണഹത്യ നിയമപരമാക്കാനുള്ള നിയമനിര്‍മാണത്തിന് അര്‍ജന്റീനിയന്‍ പ്രസിഡന്റ് മുന്‍കൈ എടുക്കുന്ന സാഹചര്യത്തില്‍ അതിനെതിരെ പ്രോലൈഫ് വി. കുര്‍ബാനയുമായി മെത്രാന് സമിതി.
മാര്‍ച്ച് 8 ാം തീയതി ഔര്‍ ലേഡി ഓഫ് ലൂജാന്‍ ബസിലിക്കയില്‍ അര്‍പ്പിച്ച പ്രോലൈഫ് കുര്‍ബാനയില്‍ ഒരു ലക്ഷത്തിലേറെ വിശ്വാസികള്‍ പങ്കെടുത്തു.
യെസ് ടു വുമെന്, യെസ് ടു ലൈഫ് എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചു കൊണ്ടാണ് അര്‍ജന്റനീയന്‍ ബിഷപ്സ് കോണ്‍ഫറന്‍സ് സംഘടിപ്പിച്ച കുര്‍ബാന നടന്നത്. മെത്രാന് സമിതി പ്രസിഡന്റ് ബിഷപ്പ് ഓസ്കര് വിച്ചേന്റേ ഒജെയ ക്വിന്റാന പ്രധാനകാര്മികനായിരുന്നു.
‘ഈ ദിവ്യബലിയില്‍ നാം ഒത്തുകൂടിയിരിക്കുന്നത് ഈ വനിതാ ദിനത്തില്‍ ലോകമെമ്പാടുമുള്ള സ്ത്രീജീവിതങ്ങള്‍ നന്ദി പറയാനാണ്’ ബിഷപ്പ് ഒജെയ പറഞ്ഞു.
അമ്മയുടെ ജീവന് അപകടമുള്ള സാഹചര്യത്തിലും ബലാത്സംഗം പോലുള്ള സാഹചര്യങ്ങളിലും അര്‍ജന്റീനിയന്‍ നിയമം ഭ്രൂണഹത്യ അനുവദിക്കുന്നുണ്ട്.