ലോകത്തിന്റെയും സഭയുടെയും പ്രത്യാശ ക്രിസ്തുവാണ്: ആര്‍ച്ചുബിഷപ്പ് പെരെസ്

ഫിലാഡെല്‍ഫിയ: ലോകം നല്കുന്ന അര്‍ത്ഥത്തിനേക്കാള്‍ വളരെയേറെ ആഴമേറിയതാണ് യേശു ക്രിസ്തു നല്കുന്ന സമാധാനം എന്ന് ഫിലാഡെല്‍ഫിയയുടെ പുതിയ ആര്‍ച്ചുബിഷപ്പ് നെല്‍സണ്‍ പെരെസ്. ഫിലാഡെല്‍ഫിയ ബിഷപ്പായി അഭിഷേകം ചെയ്യപ്പെടുന്ന ദിവ്യബലി പ്രഭാഷണത്തിലാണ് ആര്‍ച്ചുബിഷപ്പ് പെരെസ് ഇപ്രകാരം പറഞ്ഞത്.
‘ദൈവം വാഗ്ദാനം ചെയ്ത കാര്യങങ്ങള്‍ നിറവേറും എന്ന് വിശ്വാസപൂര്‍വം കാത്തിരിക്കുന്നതാണ് പ്രത്യാശ. വിശ്വസ്തതയിലാണ് അതിന്റെ ശക്തി’ അദ്ദേഹം പറഞ്ഞു. “യേശു, ലോകത്തിന്റെ പ്രത്യാശ” എന്നാണ് ആര്‍ച്ചുബിഷപ്പ് പെരെസ് തന്റെ അഭിഷേകച്ചടങ്ങിന്റെ പ്രമേയമായി തെരഞ്ഞെടുത്തിരിക്കുന്നത്.
ഫിലാഡെല്‍ഫിയയിലെ സെന്റ് പീറ്റര്‍ ആന്‍ഡ് പോള്‍ കത്തീഡ്രല്‍ ബസിലിക്കയില്‍ വച്ചു നടന്ന ചടങ്ങളില്‍ വച്ചാണ് ആര്‍ച്ചുബിഷപ്പ് പെരെസ് അഭിഷിക്തനായത്. ആര്‍ച്ചുബിഷപ്പ് ചാള്‍സ് ചാപ്പുത്ത് വിരമിച്ച ഒഴിവിലാണ് ആര്‍ച്ചുബിഷപ്പ് പെരെസ് നിയമിതനായത്.