ഭ്രൂണഹത്യയ്ക്കെതിരായ പോരാട്ടമാണ് ഏറ്റവും വലിയ മനുഷ്യാവകാശ പോരാട്ടമെന്ന് ആര്‍ച്ച്ബിഷപ്പ് നൗമാന്‍

കന്‍സാസ്: നമ്മുടെ കാലഘട്ടത്തിലെ ഏറ്റവും വലിയ മനുഷ്യാവകാശ പോരാട്ടം ഭ്രൂണഹത്യയ്ക്കെതിരായ പോരാട്ടമാണെന്ന് കന്‍സാസ് സിറ്റിയിലെ ആര്‍ച്ച്ൂബിഷപ്പ് ജോസഫ് നൗമാന്‍. ലൂയിസ് വില്ലെയില്‍ ആഗസ്റ്റ് 5 മുതല്‍ 7 വരെ നടന്ന പ്രോലൈഫ് നേതാക്കളുടെ സംഗമാത്തില് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അമേരിക്കയിലെ 63 കത്തോലിക്കാ രൂപതയില്‍ നിന്നുള്ള പ്രോ ലൈഫ് മിനിസ്ട്രിയുടെ 85 ഡയറക്ടര്‍മാര്‍ യുഎസ് കോണ്‍ഫറന്‍സ് ഓഫ് കാത്തലിക്ക് ബിഷപ്പ്സ് സ്പോണ്സര് ചെയ്ത രൂപതാ പ്രോ ലൈഫ് ലീഡര്‍ഷിപ്പ് കോണ്ഫറന്സിസ് പങ്കു കൊണ്ടു.
ലൈഫ് വില്‍ ബീ വിക്ടോറിയസ് എന്ന് നാമകരണം ചെയ്ത പ്രഭാഷണത്തില്‍ ആര്‍ച്ച്ബിഷപ്പ് നൗമാന്‍ ബിഷപ്പുമാരെയും രൂപതകളെയും ജീവന്റെ സംസ്കാരം കെട്ടിപ്പടുക്കാന്‍ സഹായിച്ച പ്രോ ലൈഫ് നേതാക്കള്‍ക്ക് നന്ദി അര്പിച്ചു.