ആര്‍ച്ച്ബിഷപ് ജോര്‍ജിയോ ഗലാരോ പൗരസ്ത്യ സഭാ കാര്യങ്ങള്‍ക്കുള്ള സെക്രട്ടറി
വത്തിക്കാൻ സിറ്റി: പൗരസ്ത്യ സഭാ കാര്യങ്ങൾക്കായുള്ള സെക്രട്ടറിയായി ആര്‍ച്ച്ബിഷപ് ജോര്‍ജിയോ ദെമേത്രിയോ ഗലാരോയെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. ഇതേ വകുപ്പിൽ ഉപദേശകസമിതി അംഗമായിരുന്ന അദ്ദേഹം.
തെക്കെ ഇറ്റലിയിലെ സിസിലിയിലുള്ള അല്‍ബേനിയന്‍-ഇറ്റാലിയന്‍ സഭാ പ്രവിശ്യയുടെ അധ്യക്ഷനായിരുന്നു. സെക്രട്ടറിയായിരുന്ന ബിഷപ് സിറിള്‍ വാസില്‍ എസ്ജെയെ ജന്മനാടായ സ്ലോവാക്കിയയിലെ കൊസീച്ച ഗ്രീക്ക് കത്തോലിക്കാ രൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി നിയമിച്ചതിനെ ത്തുടര്‍ന്നാണ് പുതിയ നിയമനം.
72 വയസുള്ള ആര്‍ച്ച്ബിഷപ് ജോര്‍ജിയോ ഗലാരോ തെക്കേ ഇറ്റലിയിലെ സിസിലി സ്വദേശിയാണ്. അമേരിക്കയിലെ സെന്റ് ജോണ്‍സ് സെമിനാരിയില്‍ പഠിച്ച അദ്ദേഹം 1972ല്‍ പൗരോഹിത്യം സ്വീകരിച്ചു. 2013ല്‍ പൗരസ്ത്യ സഭാ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്റെ ഉപദേശകസമിതി അംഗമായി. 2015ല്‍ സിസിലിയിലെ പിയെനാ അല്‍ബേനിയന്‍-ഇറ്റാലിയന്‍ അതിരൂപതയുടെ മെത്രാപ്പോലീത്തയായി നിയമിതനായി.