പരിശുദ്ധ മാതാവിന്റെ സ്വര്‍ഗാരോപണത്തിന് ഒരുക്കമായുള്ള ജപങ്ങള്‍

( ആഗസ്റ്റ് 12 ന് തുടങ്ങുന്നു )

1. പരിശുദ്ധ ദൈവമാതാവേ! സർവ്വേശ്വരൻ നിന്നെ മോക്ഷത്തിലേക്ക് വിളിച്ച നാഴിക സ്തുതിക്കപ്പെട്ടതാട്ടെ.
1 നന്മ.

2. ദൈവപ്രസാദത്തിന്റെ മാതാവേ! നീ ദൈവദൂതാരാൽ മോക്ഷത്തിലേക്ക് കരേറ്റപ്പെട്ട നാഴിക വാഴ്ത്തപ്പെട്ടതാകട്ടെ.
1.നന്മ

3. എത്രയും നിർമലയായുള്ള മാതാവേ! മോക്ഷവാസികൾ സകലരും നിന്നെ എതിരേല്പൻ വന്ന നാഴിക വാഴ്ത്തപ്പെട്ടതാകട്ടെ.
1.നന്മ

4. അത്യന്ത വിരക്തിയുള്ള മാതാവേ! സർവ്വേശ്വരൻ അപാരമായ ബഹുമാനത്തോടെ നിന്നെ മോക്ഷത്തിലേക്ക് സ്വീകരിച്ച ആ വിനാഴിക സ്തുതിക്കപ്പെട്ടതാട്ടെ.
1.നന്മ

5. ഊനമറ്റ കന്യകയായിരിക്കുന്ന മാതാവേ! സർവ്വേശ്വരൻ നിന്റെ ദിവ്യകുമാരന്റെ വലതുഭാഗത്ത്‌ നിന്നെ ഇരുത്തിയ ആ നാഴിക സ്തുതിക്കപ്പെട്ടതാട്ടെ.
1.നന്മ

6. കന്യാവൃതത്തിനു അന്തരം വരാത്ത മാതാവേ! നീ മോക്ഷത്തിൽ ആനന്ദമഹിമയോടു കൂടെ മുടി ധരിപ്പിക്കപെട്ട നാഴിക വാഴ്ത്തപ്പെട്ടതാട്ടെ.
1.നന്മ

7.പരിശുദ്ധമായ സ്നേഹത്തിനു പാത്രമായിരിക്കുന്ന മാതാവേ! നീ മോക്ഷത്തിൽ ദൈവത്തിന്റെ മകളും മണവാട്ടിയും എന്ന നാമദേയങ്ങളാൽ അലങ്കാരിക്കപ്പെട്ട നാഴിക സ്തുതിക്കപ്പെട്ടതാട്ടെ.
1. നന്മ

8. അത്ഭുതത്തിന്റെ വിഷയമായിരിക്കുന്ന മാതാവേ! നീ ത്രിലോക റാണിയായി പ്രതിഷ്ടിക്കപെട്ട നാഴിക വാഴ്ത്തപ്പെട്ടതാട്ടെ.
1.നന്മ

9. സൃഷ്ടാവിന്റെ മാതാവേ! മോക്ഷവാസികൾ സാഷ്ടാങ്കം വീണ് നിന്നെ വണങ്ങിയ നാഴിക വാഴ്ത്തപ്പെട്ടതാട്ടെ.
1.നന്മ

10. രക്ഷിതാവിന്റെ മാതാവേ! മോക്ഷത്തിൽ ഞങ്ങളുടെ അപേക്ഷയ്ക്കായി നീ സ്ഥാപിക്കപ്പെട്ട നാഴിക വാഴ്ത്തപ്പെട്ടതാട്ടെ.
1.നന്മ

11. വിവേക ഐശ്വര്യമുള്ള കന്യകയെ! മോക്ഷരാജ്യത്തിൽ ഞങ്ങൾക്ക് വേണ്ടി അപേക്ഷിപ്പാൻ നീ തുടങ്ങിയ നാഴിക സ്തുതിക്കപ്പെട്ടതാട്ടെ.
1.നന്മ

12. വല്ലഭമുള്ള കന്യകയെ! മോക്ഷത്തിൽ ഞങ്ങളെ കൈക്കൊള്ളുവാൻ നീ തിരുമനസ്സാകുന്ന നാഴിക വാഴ്ത്തപ്പെട്ടതാട്ടെ.
1.നന്മ

 


മരിയന്‍ ടൈംസിലെ ഇന്നത്തെ മറ്റ് അപ്‌ഡേറ്റുകൾ ഈ ലേഖനത്തിനു താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles