കാവല്‍മാലാഖമാരേ… എന്ന ഗാനം പിറന്ന കഥ

ആരെയും വശീകരിക്കുകയും വിശുദ്ധമായ ഒരു താരാട്ടു പാട്ടിന്റെ സ്വര്‍ഗീയ അനുഭൂതികളിലേക്ക് ഒരിളംകാറ്റിന്റെ ചിറകില്‍ വഹിച്ചു കൊണ്ടുപോവകയും ചെയ്യുന്ന കാവല്‍മാലാഖമാരേ… എന്ന ഗാനത്തിന്റെ പിറവിയെ കുറിച്ച് എ ജെ ജോസഫ് പറഞ്ഞ വിവരണം ഇപ്രകാരമാണ്: 1987 കാലഘട്ടം. തരംഗിണിക്ക് വേണ്ടി ഒരു ക്രിസ്മസ് ആല്‍ബം ചെയ്യാന്‍ ഏല്‍പിച്ചിരുന്ന സന്ദര്‍ഭമായിരുന്നു, അത്. പത്ത് ഗാനങ്ങളാണ് വേണ്ടത്. ഒരു പാട്ട് മാത്രമേ തയ്യാറായിട്ടുള്ളൂ. ഇനിയും വേണം ഒന്‍പത് പാട്ടുകള്‍ കൂടി.

രാത്രിയില്‍ അല്‍പം അസ്വസ്ഥമായ മനസ്സോടെ വീടിന്റെ മുറ്റത്തേക്കിറങ്ങിയ ജോസഫ് നോക്കുമ്പോള്‍ ആകാശം നിറയെ നക്ഷത്രങ്ങള്‍ പൂത്തു നില്‍ക്കുന്നു. തണുപ്പുള്ള കാറ്റ്. സുഖകരമായ ആ അന്തരീക്ഷം ഒരു കുളിര്‍തെന്നല്‍ പോലെ മനസ്സിലേക്കു വീശി. ഒരു നക്ഷത്രം കണ്‍ചിമ്മുന്ന പോലെ ഒരു പാട്ട് പിറന്നു: ‘കാവല്‍ മാലാഖമാരേ, കണ്ണടയ്ക്കരുതേ, താഴെയീ പുല്‍ത്തൊട്ടിനുള്ളില്‍ രാജരാജന്‍ മയങ്ങുന്നു’ ഒേര സമയം ഈണവും വരികളും!

എ ജെ ജോസഫ് എന്ന പേര് ഏറെ പേര്‍ അറിയില്ല. എന്നാല്‍ ‘കാവല്‍മാലാഖമാരേ കണ്ണടയ്ക്കരുതേ…’ എന്ന നിത്യമോഹന മായ ക്രിസ്മസ് ഗാനം ഒരിക്കല്‍ കേട്ടിട്ടുള്ളവരാരും അതിന്റെ സ്രഷ്ടാവിനെ മനസ്സില്‍ വാഴ്ത്താതിരുന്നിട്ടുണ്ടാവില്ല.

 

കാവല്‍ മാലാഖമാരേ കണ്ണടയ്ക്കരുതേ
താഴെ പുല്‍ത്തൊട്ടിലില്‍ രാജ രാജന്‍ മയങ്ങുന്നൂ (2) 
ഉണ്ണീയുറങ്ങൂ  ഉണ്ണീയുറങ്ങൂ ഉണ്ണീയുറങ്ങുറങ്ങൂ
                      1
തളിരാര്‍ന്ന പൊന്‍മേനി നോവുമേ
കുളിരാര്‍ന്ന വയ്ക്കോലിന്‍ തൊട്ടിലല്ലേ (2)
സുഖസുഷുപ്തി പകര്‍ന്നീടുവാന്‍
തൂവല്‍ കിടക്കയൊരുക്കൂ (2) (കാവല്‍ …) 
                       2
നീല നിലാവല നീളുന്ന ശാരോന്‍ 
താഴ്വര തന്നിലെ പനിനീര്‍പ്പൂവേ (2)
തേന്‍ തുളുമ്പും ഇതളുകളാല്‍
നാഥനു ശയ്യയൊരുക്കൂ (2) (കാവല്‍ …)   
                        3
ജോര്‍ദാന്‍ നദിക്കരെ നിന്നണയും
പൂന്തേന്‍ മണമുള്ള കുഞ്ഞിക്കാറ്റേ (2) 
പുല്‍കിയുണര്‍ത്തല്ലേ നാഥനുറങ്ങട്ടെ
പരിശുദ്ധ രാത്രിയല്ലേ (2) (കാവല്‍ …)


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles