ഇന്നത്തെ വിശുദ്ധന്‍: വി. ആന്‍ഡ്രേ ബെസ്സെറ്റെ
ജനിച്ച നാള്‍ മുതല്‍ ആന്‍ഡ്രെയെ രോഗവും ക്ഷീണവും അലട്ടിക്കൊണ്ടിരുന്നു. മാതാപിതാക്കള്‍ നേരത്തെ മരിച്ചു പോയിതനാല്‍ വിവിധ ജോലികള്‍ ചെയ്താണ് ആന്‍േ്രഡ വളര്‍ന്നത്. ചെരുപ്പുകുത്തി, ബേക്കര്‍, കൊല്ലപ്പണിക്കാരന്‍ തുടങ്ങിയ പലതും ചെയ്‌തെങ്കിലും ഒന്നിലും അദ്ദേഹം വിജയിച്ചില്ല. 25 ാം വയസ്സില്‍ ഹോളി ക്രോസ് കോണ്‍ഗ്രിഗേഷനില്‍ ചേരാന്‍ അപേക്ഷ വച്ചെങ്കിലും അനാരോഗ്യം കാണി്ച്ച് അദ്ദേഹത്തിന്റെ അപേക്ഷ നിരസിക്കപ്പെട്ടു. എന്നാല്‍ ബിഷപ്പ് ബോര്‍ഷെയുടെ പ്രത്യേക ഇടപെടല്‍ മൂലം അദ്ദേഹം പിന്നീട് സഭയിലേക്ക് സ്വീകരിക്കപ്പെട്ടു. ആശ്രമത്തില്‍ എളിയ ജോലികളാണ് അദ്ദേഹത്തിന് നല്‍കപ്പെട്ടത്. രാത്രികാലങ്ങളില്‍ അദ്ദേഹം മുട്ടില്‍ നിന്ന് പ്രാര്‍ത്ഥിച്ചിരുന്നു. അദ്ദേഹത്തിന് വി. യൗസേപ്പിതാവിനോട് സവിശേഷമായ ഭക്തിയുണ്ടായിരുന്നു. ആ പ്രദേശത്ത് പകര്‍ച്ചവ്യാധി പടര്‍ന്നു പിടിച്ചപ്പോള്‍ അദ്ദേഹം അവര്‍ക്കിടയില്‍ ശുശ്രൂഷിച്ചു. രോഗികള്‍ അദ്ദേഹത്തിന്റെ മുറിയില്‍ ഒഴുകിയെത്തിയിരുന്നത് പലപ്പോഴും അധികാരികള്‍ക്ക് അസ്വസ്ഥതയുളവാക്കി. ഞാനല്ല സൗഖ്യപ്പെടുത്തുന്നത്, വി. യൗസേപ്പിതാവാണ്, എന്ന് അദ്ദേഹം പറയുമായിരുന്നു. രോഗം മൂലം തൊഴിലുകള്‍ ചെയ്യാന്‍ കഴിവില്ലാത്തവന്‍ എന്നു വിളിക്കപ്പെട്ട് ആന്‍ഡ്രേ മരിച്ചത് 92 ാം വയസ്സിലാണ്!
വി. ആന്‍ഡ്രേ ബെസ്സെറ്റെ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.