ആൽഫാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജി ആന്റ് സയൻസ് റോമിൽ പ്രവർത്തനം ആരംഭിച്ചു
റോം: തലശേരി അതിരൂപതയുടെ ആഭിമുഖ്യത്തിൽ ആൽഫാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജി ആന്റ് സയൻസ് സ്റ്റഡി സെന്റർ റോമിലെ സാൻതോം സീറോ മലബാർ പാസ്റ്ററൽ സെന്ററിൽ പ്രവർത്തനം ആരംഭിച്ചു. ഫെബ്രുവരി 23ന് ഉച്ചകഴിഞ്ഞ് മൂന്നിന് നടന്ന ചടങ്ങിൽ യൂറോപ്പിന്റെ അപ്പസ്തോലിക് വിസിറ്റേറ്റർ മാർ സ്റ്റീഫൻ ചിറപ്പണത്ത് സ്റ്റഡി സെന്ററിന്റെ ഉദ്ഘാടനം നിർവഹിച്ചു.
റോമിലെ മലയാളി സമൂഹത്തിനുവേണ്ടി ആരംഭിച്ച ആൽഫാ സ്റ്റഡി സെന്ററിൽ ദൈവവചനത്തിന്റെയും കത്തോലിക്കാ ദൈവ ശാസ്ത്രത്തിന്റെയും ഗഹനമായ രഹസ്യങ്ങൾ ലളിതമായും സമഗ്രമായും മനസിലാക്കാൻ സഹായിക്കുന്ന വിദ്യാഭ്യാസ പാഠ്യപദ്ധതിയിലൂടെയാണ് ദൈവശാസ്ത്ര ക്ലാസുകൾ ക്രമീകരിച്ചിരിയ്ക്കുന്നത്.
ഫാ.ടോം ഓലിക്കരോട്ട് ആണ് സ്റ്റഡി സെന്ററിന്റെ കോഴ്സ് ഡയറക്ടർ. മാർ സ്റ്റീഫൻ ചിറപ്പണത്ത്, ഫാ.ബിനോജ് മുളവരിയ്ക്കൽ (മോറൽ തിയോളജി), ഫാ.ടോം ഓലിക്കരോട്ട്, ഫാ.പ്രിൻസ് മുളകുമറ്റത്തിൽ (ബിബ്ളിക്കൽ സ്റ്റഡീസ്), ഫാ.ബിജു മുട്ടത്തുകുന്നേൽ(കാനോൻ ലോ), ഫാ.ചെറിയാൻ വാരിക്കാട്ട്,ഫാ.അനീഷ് കൊട്ടുകാപ്പള്ളി(ചർച്ച് ഹിസ്റ്ററി), ഫാ.ബിനു തടത്തിൽപുത്തൻവീട്ടിൽ, ഫാ.സനൽ മാളിയേക്കൽ (ഡോഗ്മാറ്റിക് തിയോളജി), ഫാ.റിജോയ് പഴയാറ്റിൽ(ലിറ്റർജി) എന്നിവരാണ് സ്റ്റഡി സെന്ററിൽ വിവിധ വിഷയങ്ങളിൽ ക്ളാസുകൾ കൈകാര്യം ചെയ്യുന്നത്.