ഭക്തിയുടെ നിറവില്‍ എയിൽസ്ഫോർഡ് തീർഥാടനം
ലണ്ടൻ: രണ്ടാമത് എയിൽസ്ഫോർഡ് തീർഥാടനം ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ നടന്നു. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ആഭിമുഖ്യത്തിൽ നടത്തിയ തീർഥാടനത്തിനു രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാന്പിക്കൽ നേതൃത്വം നൽകി. ഫാ. ജോർജ് പനക്കൽ വി. സി. പ്രഭാഷണം നടത്തി.
തുടർന്നു മാർ ജോസഫ് സ്രാന്പിക്കലിന്റെ കാർമികത്വത്തിൽ സമൂഹ ബലിയർപ്പണം നടന്നു. ഗ്രേറ്റ് ബ്രിട്ടൻ രൂപത വികാരി ജനറാൾ ഫാ. ജിനോ അരീക്കാട്ട് എംസിബിഎസ്, ഫാ. ജോർജ് പനക്കൽ വി.സി., ചാൻസലർ ഫാ. മാത്യു പിണക്കാട്ട്, ഫാ. ടോമി എടാട്ട് , ഫാ. ഹാൻസ് പുതിയകുളങ്ങര എന്നിവർ സഹ കാർമികരായിരുന്നു. ഫാ. സെബാസ്റ്റ്യൻ ചാമക്കാലായുടെ നേതൃത്വത്തിലുള്ള രൂപത ഗായകസംഘം ഗാന ശുശ്രൂഷക്കു നേതൃത്വം നൽകി.