കോവിഡിനെ തുടര്‍ന്ന് ഇംഗ്ലണ്ടിലും വെയില്‍സിലും ഭ്രൂണഹത്യ വര്‍ദ്ധിച്ചു!

കോവിഡ് മഹാമാരി താണ്ഡവമാടിയ 2020 ന്റെ പകുതി ആയപ്പോഴേക്കും ഇംഗ്ലണ്ടിലെയും വെയില്‍സിലെയും ഭ്രൂണഹത്യാനിരക്ക് വളരെയേറെ വര്‍ദ്ധിച്ചിരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍.

ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയര്‍ വിഭാഗം സെപ്തംബര്‍ 10 ന് പ്രസിദ്ധീകരിച്ച പുതിയ കണക്കുകള്‍ പ്രകാരം ഈ വര്‍ഷം ജനുവരി 1 നും ജൂണ്‍ 30 നും ഇടയില്‍ 109836 ഭ്രൂണഹത്യകള്‍ നടന്നു. 2019 ല്‍ ആദ്യ ആറു മാസത്തില്‍ നടന്നതിനേക്കാള്‍ 4, 296 ഭ്രൂണഹത്യകള്‍ അധികം ഈ വര്‍ഷം നടന്നു എന്നാണ് റിപ്പോര്‍ട്ട്.

ഈ വിധം പോകുകയാണെങ്കില്‍ ഈ വര്‍ഷം ഇംഗ്ലണ്ടിലെയും വെയില്‍സിലെയും ഭ്രൂണഹത്യാ നിരക്ക് പുതിയ റെ്‌ക്കോര്‍ഡ് സ്ഥാപിക്കുമെന്ന് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു.

ഇത് വളരെ നിരാശാജനകമാണെന്ന് യുകെയില്‍ റൈറ്റ് ടു ലൈഫ് (പ്രോ ലൈഫ്) വക്താവ് കാതറിന്‍ റോബിന്‍സണ്‍ പറഞ്ഞു. ‘ഈ വര്‍ഷം കോവിഡില്‍ നിന്ന് രോഗികളുടെ ജീവന്‍ രക്ഷിക്കാന്‍ നമ്മള്‍ വളരെ ഏറെ പരിശ്രമിച്ചു. എന്നാല്‍ അതേ സമയം തന്നെ യാതൊരു ആശ്രയുമില്ലാത്ത ഗര്‍ഭസ്ഥ ശിശുക്കളുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി സമൂഹം യാതൊന്നും ചെയ്തില്ല എന്നത് വളരെ വിഷമമുണ്ടാക്കുന്ന കാര്യമാണ്.’

കഴിഞ്ഞ ആറു മാസത്തില്‍ ഏറ്റവും കൂടുതല്‍ ഭ്രൂണഹത്യകള്‍ നടന്നത് ദേശീയ ലോക്ക്ഡൗണ്‍ ഉണ്ടായ കാലത്താണ്. ഏപ്രില്‍ മാസത്തില്‍. 20546 ഭ്രൂണഹത്യകളാണ് ഇൗൊരു മാസം മാത്രം നടന്നത്!


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles