അമേരിക്കയില്‍ ഭ്രൂണഹത്യാനിരക്ക് കുത്തനെ ഇടിഞ്ഞു

യുഎസിലെ ഭ്രൂണഹത്യാനിരക്ക് വലിയ തോതില്‍ കുറഞ്ഞതായി പ്ലാന്‍ഡ് പാരന്റ്ഹുജഡ് എന്ന ഭ്രൂണഹത്യ അനുകൂല സംഘന നടത്തിയ പഠനങ്ങളില്‍ വ്യക്തമായി. 1973 ല്‍ അമേരിക്ക ഭ്രൂണഹത്യയ്ക്ക് നിയമപരമായ അംഗീകാരം നല്കിയ ശേഷം ആദ്യമായാണ് ഇത്രയേറെ ഇടിവ് ഭ്രൂണഹത്യാനിരക്കില് വന്നിരിക്കുന്നതെന്ന് പഠനങ്ങള്‍ പറയുന്നു.
പ്ലാന്‍ഡ് പാരന്റ്ഹുഡിന്റെ ഗട്ട്മാഷര് ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാംര 2017 ല്‍ 862000 ഭ്രൂണഹത്യകളാണ് യുഎസില്‍ നടന്നത്. 1980 ലെ ഭ്രൂണഹത്യാ നിരക്കിന്റെ പകുതിയാണിത്. 2011 ലേക്കാള്‍ 1000 ത്തില്‍ 3.4 ഭാഗം 2017 ല്‍ കുറവുണ്ടായതായി റിപ്പോര്‍ട്ട് പറയുന്നു. 196000 ഭ്രൂണഹത്യകളാണ് 2017 ആയപ്പോള്‍ കുറഞ്ഞത്.
ഈ മാറ്റത്തിന് പിന്നില്‍ അമേരിക്കയുടെ സാംസ്കാരികമായ മാറ്റമാണ് കാരണം എന്ന് പ്രോ ലൈഫ് സംഘടനയായ ഷാര്‍ലറ്റ് ലോസിയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അഭിപ്രായപ്പെട്ടു.
‘ഈ പുതിയ റിപ്പോര്‍ട്ട് ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. 2011 മുതല്‍ 2017 വരെയുള്ള കാലയളവില്‍ ഭ്രൂണഹത്യകളുടെ എണ്ണത്തില്‍ ഉണ്ടായിരിക്കുന്ന കുറവ്് പ്രത്യാശാവഹമാണ്’ ഷാര്‍ലറ്റ് ലോസിയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് ചക്ക് ഡോണോവാന്‍ പറഞ്ഞു. അമേരിക്കയിലെ അമ്മമാര്‍ തങ്ങളുടെ കുട്ടികളുടെ ജീവന് തെരഞ്ഞെടുക്കുന്ന ആശാവഹമായ പ്രവണതയാണ് ഇന്നു കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.