ഭ്രൂണഹത്യ ഒരിക്കലും ഒരു പരിഹാരമല്ല: ഫ്രാന്‍സിസ് പാപ്പാ
വത്തിക്കാന്‍ സിറ്റി: ജീവിതത്തിലെ വലിയ പ്രതിസന്ധിയുടെ മുമ്പിലാണെങ്കില്‍ പോലം അതിനൊന്നും ഒരു പരിഹാരമല്ല ഭ്രൂണഹത്യ എന്ന് ഫ്രാന്‍സിസ് പാപ്പാ. മാര്‍ച്ച് 31 ഒരു സ്പാന്‍ിഷ് ടെലിവിഷന് നല്‍കിയ അഭിമുഖത്തിലാണ് പാപ്പാ തന്റെ കാഴ്ചപ്പാട് വ്യക്തമാക്കിയത്.
പ്രസ്തുത അഭിമുഖത്തില്‍ പാപ്പാ നേരിട്ട ഒരു ചോദ്യം ഇതായിരുന്നു: മനുഷ്യക്കടത്തിന് വിധേയയായ ഒരു സ്ത്രീ മാനഭംഗപ്പെടുത്തപ്പെട്ട് ഗര്‍ഭം ധരിക്കാനിടയായാല്‍ അത്തരമൊരു സന്ദര്‍ഭത്തില്‍ ഭ്രൂണഹത്യ ചെയ്യുന്നത് അനുവദനീയമല്ലേ?
ആ സ്ത്രീ കടന്നു പോകുന്ന അവസ്ഥ തനിക്ക് മനസ്സിലാക്കാന്‍ കഴിയുമെങ്കിലും ഏതെങ്കിലും ഒരു പ്രശ്‌നം പരിഹരിക്കാന്‍ ഭ്രൂണഹത്യ ചെയ്യുന്നത് നിയമാനുസൃതമല്ല എന്ന് മാര്‍പാപ്പാ തറപ്പിച്ചു പറഞ്ഞു. ഏതെങ്കിലും ഒരു പ്രശ്‌നത്തെ പരിഹരിക്കാന്‍ ഒരു മനുഷ്യജീവനെ ഇല്ലാതാക്കാമോ? ഒരു കുഞ്ഞിനെ നശിപ്പിക്കാന്‍ മറ്റൊരാളെ വാടകയ്ക്ക് എടുക്കുന്നത് ശരിയാണോ? പാപ്പാ തിരിച്ചു ചോദിച്ചു.
പ്രതിസന്ധി ഘട്ടങ്ങളില്‍ ഗര്‍ഭം ധരിക്കാനിടയായ സ്ത്രീകള്‍ തെരുവില്‍ അനാഥരാകാന്‍ അനുവദിക്കരുതെന്നും പാപ്പാ പറഞ്ഞു. ഈ അടുത്ത കാലത്തായി പ്രതിസന്ധി ഘട്ടങ്ങളില്‍ അകപ്പെട്ടു പോകുന്ന സ്ത്രീകളെ സഹയിക്കാനുള്ള മനോഭാവം വളര്‍ന്നു വരുന്നത് കാണു്ന്നതായും പാപ്പാ പറഞ്ഞു.