തന്റെ ക്ഷമ പരീക്ഷിച്ച സ്ത്രീയെ ഫ്രാന്‍സിസ് പാപ്പാ കണ്ടുമുട്ടിയപ്പോള്‍
വത്തിക്കാന്‍ സിറ്റി: അന്നത് വലിയ വാര്‍ത്തായിരുന്നു. ജനക്കൂട്ടത്തിനിടയിലൂടെ നടന്നു പോകുകയായിരുന്ന ഫ്രാന്‍സിസ് പാപ്പായുടെ കൈയില്‍ പിടിച്ച് വീണ്ടും വീണ്ടും വലിച്ച് അലോസരപ്പെടുത്തിയ സ്ത്രീയുടെ കൈ പാപ്പാ തട്ടി മാറ്റിയത്. പിന്നാലെ താന്‍ അല്പം ക്ഷോഭിച്ചു പോയതില്‍ മാപ്പു പറഞ്ഞു കൊണ്ട് പാപ്പാ പിന്നാലെയെത്തി. ഇപ്പോഴിതാ കഥാനായിക മാര്‍പാപ്പായെ സന്ദര്‍ശിക്കാന്‍ എത്തിയതും വലിയ വാര്‍ത്തയായി.
ജനുവരി 8 ന് നടന്ന പൊതു കൂടിക്കാഴ്ചയിലാണ് മാര്‍പാപ്പാ തന്നെ സന്ദര്‍ശിക്കാനെത്തിയ ആ സ്്ത്രിയെ കണ്ടതും സംസാരിച്ചതും. ഇരുവരും പരസ്പരം കൈ കൊടുത്ത് പുഞ്ചിരിക്കുന്ന ഫോട്ടകളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
ബാച്ചിയമാനോ എന്നറിയപ്പെടുന്ന സമയത്താണ് ഇരുവരും കണ്ടുമുട്ടിയത്. ചില തീര്‍ത്ഥാടകര്‍ക്ക് പ്രത്യേകമായി മാര്‍പാപ്പയുമായി കൂടിക്കാഴ്ച അനുവദിച്ചിരിക്കുന്ന സമയമാണ് ബാച്ചിയമാനോ.
2019 ഡിസംബര്‍ 31 നാണ് ആദ്യസംഭവം നടന്നത്. സെന്റ് പീറ്റേഴ്സ് സ്ക്വയറില്‍ ആള്‍ക്കൂട്ടത്തില്‍ നിന്ന സ്ത്രീ പെട്ടെന്ന് ഫ്രാന്‍സിസ് പാപ്പായുടെ കൈയില്‍ പിടിച്ച് ശക്തിയായി വലിക്കുകയായിരുന്നു. അത് ഇഷ്ടപ്പെടാതിരിക്കുന്ന പാപ്പാ പതുക്കെ ആ സ്ത്രീയുടെ കൈ തട്ടി മാറ്റി. ജനുവരി 1 ന് തന്റെ ക്ഷമാരഹിതമായ പ്രവര്‍ത്തിയില്‍ പാപ്പാ പരസ്യമായി മാപ്പു ചോദിച്ചു.