മാർ മാത്യു അറയ്ക്കലിന്റെ ജീവിതം അഞ്ചാമത്തെ സുവിശേഷമെന്ന് ബിഷപ് വർഗീസ് ചക്കാലയ്ക്കൽ
കാഞ്ഞിരപ്പള്ളി: കർമവിശുദ്ധിയിൽ മാർ മാത്യു അറയ്ക്കലിന്റെ ജീവിതം അഞ്ചാമത്തെ സുവിശേഷമാണെന്നു കോഴിക്കോട് ബിഷപ് ഡോ. വർഗീസ് ചക്കാലയ്ക്കൽ.
നാലു ശ്ലീഹൻമാർ സുവിശേഷ പ്രഘോഷണംകൊണ്ട് സഭാമക്കളെ ധന്യരാക്കുന്പോൾ സുവിശേഷം സ്വന്തം ജീവിത ത്തിലുടെ സാക്ഷ്യമായി നല്കി മാർ അറയ്ക്കൽ മറ്റൊരു സുവിശേഷം എഴുതുകയായിരുന്നു. മാർ ജോസ് പുളിക്കൽ സ്ഥാനമേറ്റ ശുശ്രൂഷയിൽ വചനപ്രഘോഷണ മധ്യേ വിരമിക്കുന്ന മാർ മാത്യു അറയ്ക്കലിന് നന്ദിപ്രകാശനമെന്നോണം ഡോ. വർഗീസ് ചക്കാലയ്ക്കൽ പറഞ്ഞു.
വേദനിക്കുന്നവരെയും ദുരിതപ്പെടുന്നവരെയും ആശ്വസിപ്പിക്കാനായി അക്ഷീണം പ്രയത്നിച്ച മനുഷ്യസ്നേഹിയായ ശുശ്രൂഷകനായിരുന്നെന്നും അദ്ദേഹം പറഞ്ഞു.