നമ്മുടെ രക്ഷയ്ക്കു വേണ്ടി തന്ത്രങ്ങള്‍ മെനയുന്നവനാണ് ദൈവം: കര്‍ദിനാള്‍ ക്യുപ്പിച്ച്
വാഷിംഗ്ടണ്‍ ഡിസി : മനുഷ്യനന്മയ്ക്കും മാനവ രക്ഷയ്ക്കുമായ തന്ത്രങ്ങള്‍ മെനിയുന്ന തന്ത്രശാലിയാണ് ദൈവം എന്ന് ചിക്കാഗോയിലെ കര്‍ദിനാള്‍ ബ്ലേയ്‌സ് ക്യുപ്പിച്ച്. വാഷിംഗ്ടണില്‍ നടന്ന യുണൈറ്റഡ് സ്റ്റേറ്റ്‌സ് കോണ്‍ഫറന്‍സ് ഓഫ് കാത്തലിക്ക് ബിഷപ്പ്‌സ് കാത്തലിക്ക് സോഷ്യല്‍ മിനിസ്ട്രി സമ്മേളനത്തിന്റെ ഉദ്ഘാടനം ദിവ്യബലിയില്‍ സംസാരിക്കുകയായിരുന്നു കര്‍ദിനാള്‍.
‘തന്ത്രപരമായ വിശ്വാസത്തിലേക്കും രക്ഷയിലേക്കും നയിക്കപ്പെടുന്ന വ്യക്തികളെ വി. ഗ്രന്ഥത്തില്‍ എത്രയോ തവണ നാം കണ്ടിട്ടുണ്ട്. കിണറ്റിന്‍കരയിലെ സ്ത്രീയുടെ കാര്യം തന്നെ എടുക്കുക. ആ സ്ത്രീ പലവിധ കാര്യങ്ങള്‍ സംസാരിച്ചു നില്‍ക്കേ യേശു പെട്ടെന്നൊരു ചോദ്യം ചോദിക്കുന്നു: നിന്റെ ഭര്‍ത്താവിനെ കൂട്ടിക്കൊണ്ടു വരിക. ആ സംഭാഷണം അവസാനിക്കുമ്പോള്‍ അവള്‍ സുവിശേഷവല്‍ക്കരിക്കപ്പെട്ടിരുന്നു’
മത്തായി സുവിശേഷകനെ യേശു വിളിക്കുന്ന കറവാജിയോയുടെ ഒരു പെയിന്റിംഗ് ഉണ്ട്. ‘യേശുവാണ് വാതില്‍. അതില്‍ നിന്ന് പുറത്തേക്കൊരു വഴിയില്ല’ കര്‍ദിനാള്‍ പറഞ്ഞു.
വി. ഗ്രന്ഥത്തിനു മുമ്പും ദൈവത്തിന്റെ ഈ തന്ത്രം ഉണ്ടായിരുന്നു. ഇന്നും നിലനില്‍ക്കുന്നു. നമ്മുടെ ജീവിതത്തില്‍ ദൈവം തന്ത്രം പ്രയോഗിച്ച എത്രയോ സന്ദര്‍ഭങ്ങളുണ്ട്. ദൈവം നമ്മെ ഒരു പ്രത്യേക സാഹചര്യത്തില്‍ കൊണ്ടുചെന്ന്ു നിര്‍ത്തും. എന്നിട്ട് പെട്ടെന്ന് കൃപ കൊണ്ടു നിറയ്കുകം. ദൈവത്തില്‍ ആശ്രയിക്കണം എന്നും അവിടുത്തെ പദ്ധതിക്ക് നാം സ്വയം വിട്ടു കൊടുക്കണം എന്നും ഇത് ഓര്‍മിപ്പിക്കുന്നു.