വി. കൊച്ചുത്രേസ്യയുടെ രൂപത്തില്‍ സാത്താനിക ചിത്രങ്ങള്‍ പതിപ്പിച്ചു
ലൂസിയാന: സാത്താന്യ ആരാധകരുടെ ക്രൂരതകള്‍ ഏറുന്നു. ഇത്തവണ തങ്ങളുടെ കുല്സിത പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അവര്‍ തെരഞ്ഞെടുത്തത് ആബിവില്ലെയിലെ സെന്റ് തെരേസ ഓഫ് ചൈല്‍ഡ് ജീസസ് കത്തോലിക്കാ ദേവാലയമാണ്.
70 വര്‍ഷം പഴക്കമുള്ള വി. കൊച്ചു ത്രേസ്യയുടെ രൂപത്തിലാണ് അക്രമികള്‍ സാത്താനിക പ്രതീകങ്ങളും ഗ്രാഫിറ്റി പെയിന്റിംഗുകളും വരച്ചു വച്ചത്. സംഭവം ആബിവില്ലെ പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. രൂപത്തില്‍ മാത്രമല്ല, പള്ളിയിലെ ഗ്രോട്ടോയിലും പ്രെയര്‍ അള്‍ത്താരയിലും എല്ലാം ഗ്രാഫിറ്റി പതിച്ചിട്ടുണ്ട്.
666, സാത്താന്, മരണം എന്നിങ്ങനെയുള്ള വാക്കുകള്‍ Spray പെയിന്റിംഗ് കൊണ്ടാണ് അക്രമികള്‍ ഗ്രോട്ടോയില്‍ വരച്ചു ചേര്‍ത്തിരിക്കുന്നത്. വി. കൊച്ചുത്രേസ്യയുടെ രൂപത്തില്‍ സാത്താനിക പെന്റഗ്രാം വരയ്ക്കുകയും താഴെ സാത്താന് എന്നെഴുതുകയും ചെയ്തു.