ജനുവരി 22 മനുഷ്യ ജീവന്റെ പരിപാവനത്വ ദിനമായി ട്രംപ് പ്രഖ്യാപിച്ചു
വാഷിംഗ്ടണ്‍ ഡിസി: ജീവന് പരിപാവനമായി സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ജനുവരി 22 ജീവന്റെ പരിപാവനത്വ ദേശീയ ദിനമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു.
‘ദേശീയ മനുഷ്യജീവന് പരിപാവനത്വ ദിനത്തില്‍, മനുഷ്യ ജീവന് ആരംഭിക്കുന്ന നിമിഷം മുതല്‍ മരണം വന്നെത്തുന്നതു വരെ എല്ലാ അവസ്ഥകളിലും ജീവനെ സംരക്ഷക്കുക എന്നത് നമ്മുടെ കര്‍ത്തവ്യമായിരിക്കും എന്ന് നാം ദൃഢമായി പറയുന്നു’ ട്രംപ് പ്രഖ്യാപനത്തില്‍ കുറിച്ചു.
‘ജനിച്ചതോ ജനിക്കാനിരിക്കുന്നതോ ആയ ഓരോ വ്യക്തിയും അയാള്‍ പാവപ്പെട്ടവനായാലും താഴേക്കിടയിലുള്ളയാളായാലും വൈകല്യമുള്ളയാളായാലും രോഗിയായാലും പ്രായം ചെന്നയാളായാലും, ആന്തരികമായൊരു മൂല്യമുണ്ട്. ഓരോ യാത്രയും വ്യത്യസ്ഥമാണെങ്കിലും അര്്ത്ഥമില്ലാത്തതായി ഒരു ജീവിതം പോലുമില്ല. ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം’ ട്രംപ് കൂട്ടിച്ചേര്‍ത്തു.
2018 ലും 2019 ലും പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് നാഷ്ണല്‍ സ്ാങ്ടിറ്റി ഓഫ് ഹ്യുമന്‍ ലൈഫ് ഡേ പ്രഖ്യാപിച്ചിരുന്നു. 2020 ലെ പ്രഖ്യാപനത്തില്‍ ‘ദൈവദാനമായ ജീവനോട് യുഎസ് എന്നു പ്രതുബദ്ധത പുലര്‍ത്തും’ എന്ന് പറഞ്ഞിരുന്നു.