തെക്കന്‍ കൊറിയയിലെ കത്തോലിക്കാ ജനസംഖ്യ 50 ശതമാനം വര്‍ദ്ധിച്ചു
കഴിഞ്ഞ 20 വര്‍ഷങ്ങളില്‍ തെക്കന്‍ കൊറിയയിലെ കത്തോലിക്കാ ജനസംഖ്യയില്‍ വലിയ വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളതെന്ന് റിപ്പോര്‍ട്ട്. കൊറിയന്‍ കാത്തലിക്ക് ബിഷപ്പ്‌സ് കോണ്‍ഫറന്‍സിന്റെ ഭാഗമായ കാത്തലിക്ക് പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കൊറിയ നടത്തിയ പഠനത്തിലാണ് ഇക്കാര്യം തെളിഞ്ഞത്.
1999 ല്‍ 5.8 മില്യന്‍ ആയിരുന്ന തെക്കന്‍ കൊറിയയിലെ കത്തോലിക്കാ ജനസംഖ്യ. 2918 ല്‍ അത് 5.8 മില്യണായി വര്‍ദ്ധിച്ചു. 48.6 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഇക്കാലയളവില്‍ ഉണ്ടായത്. തെക്കന്‍ കൊറിയയിലെ 51 മില്യണ്‍ വരുന്ന ജനസംഖ്യയുടെ 11.1 ശതമാനം കത്തോലിക്കാരാണ്.