ഇന്നത്തെ വിശുദ്ധന്‍: വി. സെബാസ്റ്റിന്‍

ജനുവരി 20. വി. സെബാസ്റ്റിന്‍

കേരളത്തില്‍ വളരെ പ്രചാരമുള്ള ഒരു ഭക്തിയാണ് വി. സെബാസ്റ്റിനോടുള്ള ഭക്തി. സെബസ്ത്യാനോസ് പുണ്യവാളന്‍ എന്നാണ് അദ്ദേഹം പരക്കെ നമ്മുടെ നാട്ടില്‍ അറിയപ്പെടുന്നത്. സെബാസ്റ്റിന്‍ ഒരു റോമന്‍ രക്തസാക്ഷിയായിരുന്നു. അദ്ദേഹത്തെ കുറിച്ച് നിലവിലിരിക്കുന്ന ഐതിഹ്യപ്രകാരം, സെബാസ്റ്റിന്‍ റോമന്‍ സൈന്യത്തില്‍ ചേര്‍ന്നത് ക്രൈസ്തവ രക്തസാക്ഷികളെ സഹായിക്കുന്നതിന് വേണ്ടിയായിരുന്നു. അവസാനം അദ്ദേഹത്തിന്റെ രഹസ്യം കണ്ടുപിടിക്കപ്പെടുകയും അദ്ദേഹത്തെ ക്രൂരായ ഡയോക്ലീഷ്യന്‍ ചക്രവര്‍ത്തിയുടെ മുമ്പില്‍ ഹാജരാക്കുകയും ചെയ്തു. വിശ്വാസം ഉപേക്ഷിക്കുക അല്ലെങ്കില്‍ മരിക്കാന്‍ തയ്യാറാവുക എന്ന ചക്രവര്‍ത്തി കല്പിച്ചു. സെബാസ്റ്റിന്‍ മരണമാണ് വരിച്ചത്. അതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ നേര്‍്ക്കു അവര്‍ ദേഹമാസകലം അമ്പുകളെയ്തു. എന്നാല്‍ അദ്ദേഹം മരിച്ചില്ല. വീണ്ടും അദ്ദേഹം സുവിശേഷം പ്രഘോഷിക്കുന്നതു കണ്ട കോപാക്രാന്തനായ ചക്രവര്‍ത്തി വി. സെബാസ്റ്റിനെ ഗദ കൊണ്ടടിച്ച് കൊല്ലാന്‍ കല്പിച്ചു. അദ്ദേഹത്തെ അടക്കിയിരിക്കുന്നത് ആപ്പിയന്‍ വേയിലാണ്.

വി. സെബസ്ത്യാനോസേ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles