കുര്‍ബാനയ്ക്കിടെ കുഞ്ഞുങ്ങള്‍ കരയുന്നത് വളരെ ഹൃദ്യമാണെന്ന് ഫ്രാന്‍സിസ് പാപ്പാ
വത്തിക്കാന്‍ സിറ്റി: വി. കുര്‍ബാനയ്ക്കിടെ കുഞ്ഞുങ്ങളുടെ കരച്ചില് മനോഹരമായ ഒരു സുവിശേഷ പ്രസംഗമാണെന്ന് ഫ്രാന്‍സിസ് പാപ്പാ. ‘കുഞ്ഞുങ്ങള്‍ കരയട്ടെ, നിങ്ങള്‍ ആകുലരാകേണ്ട!’ പാപ്പാ പറഞ്ഞു. സിസ്റ്റൈന്‍ ചാപ്പലില്‍ വച്ച് 32 കുഞ്ഞുങ്ങള്‍ക്ക് ജ്ഞാനസ്നാനം നടത്തി കൊണ്ട് സംസാരിക്കുകയായിരുന്നു മാര്‍പാപ്പാ.
‘യേശു മാമ്മോദീസ സ്വീരിക്കാന്‍ ചെന്നതു പോലെയാണ് നിങ്ങള്‍ നിങ്ങളുടെ കുഞ്ഞുങ്ങളുമായി വരുന്നത്. അവരുടെ ശിഷ്ടജീവിതത്തില്‍ അവരെ സംരക്ഷിക്കാന്‍ പരിശുദ്ധാത്മാവുണ്ടാകും’ പാപ്പാ പറഞ്ഞു. ‘അതിനാലാണ് കുഞ്ഞുങ്ങളെ ചെറുപ്പത്തിലേ തന്നെ ജ്ഞാനസ്നാനം ചെയ്യണം എന്ന് പറയുന്നത്’.
പുതിയ വസ്ത്രത്തിലും പുതിയ സാഹചര്യത്തിലും കുഞ്ഞുങ്ങള്‍ക്ക് അസ്വസ്ഥത ഉണ്ടാകും. അതിനാല്‍ താന്‍ ചെറിയ പ്രസംഗമേ പറയുന്നുള്ളൂ എന്ന് പാപ്പാ പറഞ്ഞു. മാതാപിതാക്കള്‍ നല്കുന്ന മാതൃക അനുസരിച്ചാണ് കുഞ്ഞുങ്ങള്‍ ഭവനങ്ങള്‍ വളരുന്നതെന്ന് പാപ്പാ ഓര്‍മിപ്പിച്ചു.
ജ്ഞാനസ്നാന തീയതികള്‍ ഓര്ത്തുവയ്ക്കേണ്ടതിന്റെ പ്രധാന്യത്തെ കുറിച്ചും പാപ്പാ പറഞ്ഞു. ആഘോഷിക്കേണ്ട ഒരു ദിനമാണ് നിങ്ങളുടെ മാമ്മോദീസാ തീയതി. കാരണം, അത് നിങ്ങള്‍ പരിശുദ്ധാത്മാവിനെ സ്വീകരിച്ച ദിവസമാണ്, പാപ്പാ അനുസ്മരിപ്പിച്ചു.