ദിവ്യകാരുണ്യത്തെ കുറിച്ച് ആദിമക്രൈസ്തവരുടെ കാഴ്ചപ്പാട്

‘യേശു പറഞ്ഞു: സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, നിങ്ങള്‍ മനുഷ്യപുത്രന്റെ ശരീരം ഭക്ഷിക്കുകയും അവന്റെ രക്തം പാനംചെയ്യുകയും ചെയ്യുന്നില്ലെങ്കില്‍, നിങ്ങള്‍ക്കു ജീവന്‍ ഉണ്ടായിരിക്കുകയില്ല’ (യോഹ. 6.53).

ഈ വചനങ്ങള്‍ ആദിമ ക്രിസ്ത്യാനികള്‍ അക്ഷരാര്‍ത്ഥത്തിലാണ് സ്വീകരിച്ചിരുന്നത്. ദിവ്യകാരുണ്യത്തിലെ തിരുവോസ്തിയും വീഞ്ഞും കേവലം ഒരു പ്രതീകം മാത്രമല്ല, യേശുവിന്റെ ശരീരവും രക്തവും തന്നെയാണെന്ന് അവര്‍ ഉറപ്പായി വിശ്വസിച്ചിരുന്നു.

അന്ത്യോക്യയിലെ വി. ഇഗ്നേഷ്യസ് പറയുന്നത് കേള്‍ക്കുക: ‘നശിച്ചു പോകുന്ന അപ്പത്തിനും ഈ ലോക സുഖങ്ങള്‍ക്കും വേണ്ടി എനിക്ക് ആശയില്ല. എനിക്ക് വേണ്ടത് ദൈവത്തിന്റെ അപ്പമാണ്, ദാവീദിന്റെ സന്തതിയായ ക്രിസ്തുവിന്റെ ശരീരമാണ്. നാശമില്ലാത്ത സ്‌നേഹമായ അവിടുത്തെ തിരുരക്തം പാനം ചെയ്യാനാണ് ഞാന്‍ ആശിക്കുന്നത്’ (ഒന്നാം നൂറ്റണ്ടില്‍ ജീവിച്ചിരുന്നയാളാണ് അന്ത്യോക്യയിലെ വി. ഇഗ്നേഷ്യസ്)

‘ദിവ്യകാരുണ്യം എന്ന് നാം വിളിക്കുന്ന ഈ ഭക്ഷണം… നമ്മുടെ പാപ പൊപൊറുതി നേടിത്തരുന്നു. ഇത് മറ്റുള്ള അപ്പവും പാനീയവും പോലെയല്ല, ദൈവത്തിന്റെ പ്രവര്‍ത്തനത്താല്‍ ശരീരം ധരിച്ച നമ്മുടെ രക്ഷകനായ യേശു ക്രിസ്തുവിന്റെ യഥാര്‍ത്ഥ ശരീരവും രക്തവുമാണ്’ (2ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന രക്തസാക്ഷിയായ വി. ജസ്റ്റിന്‍)

രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ലിയോണ്‍സിലെ വി. ഇറനേവൂസും മൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന കാര്‍ത്തേജിലെ വി. സിപ്രിയനും നാലാം നൂറ്റാണ്ടിലെ വിശുദ്ധനായ എഫ്രേമും എല്ലാം ദിവ്യകാരുണ്യത്തില്‍ അപ്പവും വീഞ്ഞും യേശുവിന്റെ തിരുശരീരവും രക്തവുമായി മാറുന്നു എന്ന് വിശ്വസിക്കുകയും പഠിപ്പിക്കുകയും ചെയ്തവരാണ്.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles