ഇറാന് വിമാനാപകടത്തില്‍ മരിച്ചവര്‍ക്കായി മാര്‍പാപ്പായുടെ പ്രാര്‍ത്ഥന
വത്തിക്കാന്‍ സിറ്റി: ഇറാനിലെ ടെഹ്റാനില്‍ ഉക്രോനിയന് ഇന്റര്‍നാഷനല്‍ എയര്‍ലൈന്‍സ് ഫ്ളൈറ്റ് തകര്‍ന്നു വീണ് മരണമടഞ്ഞ 176 യാത്രക്കാരുടെ ആത്മശാന്തിക്കായി ഫ്രാന്‍സിസ് പാപ്പായുടെ പ്രാര്‍ത്ഥന. ജനുവരി 8 നാണ് ഉക്രേനിയന്‍ വിമാനം ടെഹ്റാനില്‍ തകര്‍ന്നു വീണത്.
‘വിപത്തില്‍ മരണമടഞ്ഞവരുടെ ആത്മാക്കളെ സര്‍വശക്തനായ ദൈവത്തിന്റെ കരങ്ങളില്‍ പരിശുദ്ധ പിതാവ് ഭരമേല്പിക്കുന്നു. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും പാപ്പാ അനുശോചനം അറിയിക്കുന്നു’ പാപ്പായുടെ നാമത്തില്‍ വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയെത്രോ പരോളിന് അയച്ച ടെലിഗ്രാമില്‍ പറയുന്നു.