മരണത്തിന്റെ വാക്കില്‍ നിന്ന് ജീവന്റെ വചനത്തിലേക്ക്

കഥാകൃത്ത് ജോര്‍ജ് ജോസഫ് കെയുടെ അനുഭവങ്ങള്‍
~ അഭിലാഷ് ഫ്രേസര്‍ ~
എണ്‍പതുകളിലും തൊണ്ണൂറുകളിലും ആ വാക്കുകളില്‍ നിന്ന് അഗ്നി ചിതറിയിരുന്നു. ആസിഡ് ഒഴിച്ചതു പോലുള്ള തീവ്രത കൊണ്ട് ബാലചന്ദ്രന് ചുള്ളിക്കാട് കാവ്യലോകത്ത് പുതിയ ആഗ്നേയവസന്തം വിരിയിച്ച കാലഘട്ടത്തില്‍ ഭാഷയുടെ തീക്ഷണത കൊണ്ടും അനുഭവ തീവ്രത കൊണ്ടും പുതിയൊരു വായനാനുഭവം പകര്‍ന്നു കൊണ്ട് മലയാള കഥാലോകത്തേക്ക് പ്രവേശിച്ചവരില്‍ പ്രധാനി ആയിരുന്നു, ജോര്‍ജ് ജോസഫ് കെ. അവന് മരണയോഗ്യന്‍ എന്ന പ്രസിദ്ധീകൃതമായ ആദ്യ കഥാസമാഹാരം മലയാള കഥാചരിത്രത്തില്‍ പുതിയ വഴിത്താര തീര്‍ത്തു. വായനയുടെ നവ്യാനുഭവങ്ങള്‍ക്കായി കാതോര്‍ത്തിരുന്ന യുവതലമുറ ജോര്‍ജ് ജോസഫ് കെയുടെ കഥകളെ ഇരുകൈകളും നീട്ടി സ്വീകരിച്ചു. മലയാള കഥാചരിത്രത്തിലെ ഏറ്റവും മികച്ച കഥകളുടെ പട്ടികയില്‍ അവന് മരണയോഗ്യന്‍ സ്ഥാനം പിടിച്ചു. പാശ്ചാത്യസാഹിത്യത്തിലെ മികവുറ്റ കഥകളോട് കിട പിടിക്കുന്നതായിരുന്നു ആ കഥ, കെട്ടിലും മട്ടിലും. പിന്നീട് ആ കഥ ബിഎയ്ക്ക് പാഠ്യവിഷയവുമായി.
യുവസാഹിത്യകാരന്മാരുടെ നിരയില്‍ ക ത്തിജ്വലിച്ചു നില്‍ക്കേ, ഒപ്പം വന്നവര്‍ പുരസ്കാരങ്ങളും പെരുമയും നേടി മുന്‍നിരയിലേക്ക് നീങ്ങിയപ്പോള്‍ ജോര്‍ജ് ജോസഫ് കെ മാത്രം നിര്‍മമനായി നിന്നു. എത്ര കഥകളെഴുതിയെ ന്നോ പോലും ഓര്‍ത്തുവയ്ക്കാതെ, പല കഥകളുടെയും കോപ്പികള്‍ സൂക്ഷിച്ചു വയ്ക്കാതെ… എറണാകുളം കലൂരിലുള്ള മനോഹരമായ പുതിയ വീട്ടില്‍ (അദ്ദേഹത്തിന്റെ ആര്‍ക്കിടെക്ചര്‍ വിദ്യാര്‍ത്ഥിനിയായ മകള്‍ ഡിസൈന്‍ ചെയ്തത്) എത്തുമ്പോള്‍ ‘കുഞ്ഞേ’ എന്നു വിളിച്ചാണ് വരവേറ്റത്. യൗവനകാലത്തെ തീവ്രതയും ധിക്കാരവും പോയ്മറഞ്ഞിരിക്കുന്നു. വാക്കുകളില്‍ വിനയവും സ്നേഹവും തുളുമ്പുന്നു. അവന് മരണയോഗ്യനിലെ തീവ്രഭാഷയല്ല നാം ഇപ്പോള്‍ കേള്‍ക്കുന്നത്. സ്നേഹത്തിന്റെ ആര്‍ദ്രസ്വരം. ഒരു പാട് മാറിയിരിക്കുന്നു, കേരളത്തിന്റെ യൗവനതീക്ഷണനായ കഥാകാരന്.
പണ്ടൊരിക്കല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിനായി എഴുതിയ കഥയുടെ തലക്കെട്ടു പോലെ മരണത്തിലേക്കുള്ള യാത്രയില്‍ നിന്ന് ഇപ്പോള്‍ ജീവനിലേക്ക് യാത്ര ചെയ്യുകയാണ് ജോര്‍ജ് ജോസഫ് കെ. തൂവെള്ളയുടെയും ചാരനിറത്തിന്റെയും സമ്മിശ്രനിറഭംഗികള് ചേര്‍ത്തുവെച്ച് സുന്ദരമാക്കിയ വീടിന്റെ സ്വീകരണമുറിയിലിരുന്ന് കഥാകൃത്ത് ഓര്‍മകളുടെ ഭാണ്ഡമഴിച്ചിട്ടു.
മരണത്തോടെയായിരുന്നു, തുടക്കം. നടന്ന് കാലുറയ്ക്കാന്‍ തുടങ്ങും മുമ്പേ, അനുജനെ പ്രസവിച്ചതിന്റെ ആഹ്ലാദം ഉദിക്കും മുമ്പേ അമ്മ പോയി. മരണത്തിന്റെ ഗൗരവമറിയാതെ അമ്മായിയുടെ മടിയില്‍ നിന്നൂര്‍ന്ന് കുഴിയാന പിടിക്കാനിറങ്ങിയ ബാല്യം. പതിനെട്ടാം പക്കം അനുജനെയും മരണം കൊണ്ടു പോയി. വിടരാന്‍ തുടങ്ങിയ ഒരു ചെറിയ ജീവിതത്തിന്റെ തിണ്ണയിലൂടെ മരണം ഒരു ഘോഷയാത്ര നടത്തിയ കഥ ജോര്‍ജ് ജോസഫ് കെ തന്നെ കഥാസമാഹാരത്തിന്റെ ആമുഖത്തില്‍ പറയുന്നുണ്ട്. ഒരു മെയ് മാസത്തില്‍ പൂ പറിക്കാന്‍ ഉയര്‍ത്തിയ തോട്ടിയില്‍ നിന്ന് അരിവാള്‍ അടര്‍ന്ന് നെഞ്ചുകീറി ഹൃദയവാല്‍വ് പിളര്‍ന്നു മരിച്ച അമ്മാവന്, സഹോദരങ്ങള്‍… സുശീല എന്ന സുഹൃത്ത്…
മരണാനുഭവങ്ങളാണ് തന്നെ കഥാകാരനാക്കിയതെന്ന് ജോര്‍ജ് ജോസഫ് കെ. എന്തായാലും പത്താം ക്ലാസ് പരീക്ഷയുടെ തലേന്ന് ക്ലി്ന്റ് ഈസ്റ്റ് വുഡിന്റെ സിനിമ കാണാന്‍ പോയി പരീക്ഷ തോറ്റതോടെ പഠനവും അവസാനിച്ചു. ജീവിതം മുന്നോട്ടു കൊണ്ടു പോകാന്‍ പിന്നെ തിരിഞ്ഞത്വാ ര്ക്കപ്പണിയിലേക്കാണ്.
അമ്മയില്ലാത്ത ജീവിതം ഒരര്‍ത്ഥത്തില്‍ അരാജകത്വത്തിന്റെ പണിപ്പുരയാണ്. ആദ്യ കാലത്ത് ആ ശൂന്യത നിറച്ചിരുന്നത് വെളമ അമ്മായി ആയിരുന്നു. അമ്മായി പോയതോടെ ജീവിതം തുഴക്കാരനില്ലാതെ ഒഴുകുന്ന തോണി പോലെയായി. കാഫ്കയും കമ്യുവുമൊക്കെ പകര്‍ന്ന അസ്തിത്വചിന്തകളും സന്ദേഹങ്ങളും ജോ ര്‍ജ് ജോസഫ് കെയുടെ ബൗദ്ധിക ലോകത്തെ പുതുക്കി വാര്‍ത്തു. മലയാളത്തിന് അപരിചിതമായ എഴുത്തുരീതിയുമായിട്ട് ജോര്‍ജ് ജോ സഫ് കെ എന്ന കഥാകൃത്ത് ഉദയം ചെയ്തു.
ആദ്യ കഥ എഴുതിയത് ചീവീടുകള്‍ കരഞ്ഞ, ഇടിയും മിന്നലുമുള്ള ഒരു മഴരാത്രിയിലാണ്. മരണമായിരുന്നു, വിഷയം. ‘അന്വേഷകരുടെ ചിറകുകള്’ എന്നു പേരിട്ട ആ കഥ പ്രസിദ്ധീകരിക്കാന്‍ അയച്ചു കൊടുത്തത് സുഹൃത്തും ഇന്നത്തെ പ്രസിദ്ധ എഴുത്തുകാരനുമായ യു കെ കുമാരന്. വീക്ഷണം മാസികയില്‍ ആ കഥ വന്നു. അമ്മയുടെ സ്മരണയ്ക്കായി ആ കഥയ്ക്ക് ഉപയോഗിച്ചത് നുണ്ണന്‍ കലൂര്‍ എന്ന തൂലികാനാമമായിരുന്നു. അമ്മ മരിക്കും മുമ്പ് നുണ്ണന്‍ എന്നാണ് ജോര്‍ജ് ജോസഫ് കെയെ വിളിച്ചിരുന്നത്. എന്നാല്‍ ആ പേരിന് വേണ്ടത്ര ഗരിമയില്ല എന്നു പറഞ്ഞ് ജോര്‍ജ് ജോസഫ് കെ എന്ന പേര് എഴുത്തിലും ഉപയോഗിക്കാന്‍ പ്രേരിപ്പിച്ചത് യു കെ കുമാരന് തന്നെയാണ്.
ദുരിതങ്ങളുടെയും തീവ്രമായ കഷ്ടാനുഭവങ്ങളുടെയും ഭൂതകാലമുണ്ട് ജോര്‍ജ് ജോസഫ് കെയ്ക്ക്. കാറ്റില്‍ എവിടേക്കൊക്കെയോ ഒഴുകുന്ന തുഴ പോയ തോണി പോലെയായിരുന്നു, ജീവിതം. സമൂഹത്തില്‍ ആദരമില്ലാത്ത തൊഴിലുകള്‍ ചെയ്തു ജീവിതം. കോര്പറേഷന് തൊഴിലാളികള്‍ക്കൊപ്പം നഗരത്തിന്റെ മാലിന്യക്കൂമ്പാരം നിറച്ച വണ്ടികളില്‍ ഒറ്റ തോര്‍ത്ത് മാത്രം ധരിച്ച് എല്ലു മുറിയെ പണിത യൗവനം സ്വാഭാവികമായും പരുക്കനായി. ക്ഷുഭിതയൗവനം പക്ഷേ പ്രതിഭയുടെ സൗരഭ്യം പരത്തുന്ന കഥകളായി മലയാള കഥാ നഭസ്സില്‍.
സൗഭാഗ്യങ്ങളെ കവര്‍ന്ന വിധിയാളനായ ദൈവത്തോട് കലഹമായിരുന്നു, അക്കാലങ്ങളില്‍. നിരീശ്വര പ്രസ്ഥാനങ്ങളില്‍ സജീവ അംഗമായി. എ.ടി.േകാവൂര്‍, എം.സി. േജാസഫ്, ഇടമറുക്, സാര്‍ത്റ്, നീെഷ ഇവരുെട പുസ്തകങ്ങള്‍ എെന്ന ആഴത്തില്‍ സ്വാധീനിച്ചു. യു ക്തിവാദക്ലാസുകൡ ഞാന്‍ പഠിതാവായി. മനുഷ്യെന്റ സ്വാത്രന്ത്യം യുക്തിയുെട അടിസ്ഥാനത്തിലാെണന്ന് ഞാന്‍ അവരിലൂെട കണ്ടെത്തി…
പതുെക്കപ്പതുെക്ക ഞാന്‍ യുക്തിവാദികളുെട നന്മപൂര്ണ്ണതയില്നിന്നും വഴുതിമാറി. ഞാന്‍ അവെരയും നാണംെകടുത്തുന്നവനായി മാറി. എന്നിെല യുക്തിവാദി ആദ്യം രഹസ്യമായും പിെന്ന പരസ്യമായും മദ്യത്തിനും കഞ്ചാവിനും അടിമയായി. ഞാെനാരു ്രഫീേബര്ഡാെണന്ന് േലാകേത്താടു പറഞ്ഞു. അദ്ദേഹം ഏറ്റുപറയുന്നു.
ജീവിതത്തിലേക്ക് സ്വാഭാവികമായ വ്യര്‍ത്ഥത കടന്നു വന്നു. മരണം ചുറ്റിപ്പറന്ന ജീവിതവഴിയില്‍ പല തവണ ആത്മഹത്യാശ്രമങ്ങള്‍ നടത്തിയിട്ടുണ്ട് ജോര്‍ജ് ജോസഫ് കെ. എന്നിട്ടും ജീവന്റെ തമ്പുരാന് ആ വെട്ടം പൊലിയാതെ കാത്തു.
‘എനിക്കു ്രപണയെെനരാശ്യമില്ലായിരുന്നു. സാമ്പത്തികഭ്രദതയില്ലാത്തതിെന്റ ദു:ഖവുമില്ലായിരുന്നു. എന്നിട്ടും ഞാന്‍ െവറുെത രണ്ട് ആത്മഹത്യാ്രശമങ്ങള് നടത്തി. അത് കര്‍ത്താ വ് പരാജയെപ്പടുത്തി. അവിെടയാണ് കര്‍ത്താവിെന്റ കരം എെന്ന എ്രതമാ്രതം കരുതുന്നുവെ ന്ന് ഞാനറിയുന്നത്. ജീവിതം േബാറടിക്കുന്നതു െകാണ്ട് ഞാന്‍ ആത്മഹത്യ െചയ്യാന്‍ ്രശമിച്ചേപ്പാള് അര്ത്ഥവത്താെണന്ന് െതൡയിക്കുന്ന ജീവിതം തരാന്‍ െെദവം എെന്ന മരണത്തി ല്‍നിന്ന് രക്ഷിച്ചത്, േയശുവില്‍ ഒരു പുതിയ ജീവിത്രകമത്തിലൂെടയായിരുന്നു. അതായി
രുന്നു എെന്റ ്രകിസ്ത്വാനുഭവം,’ ജോര്‍ജ് ജോസഫ് കെ. പറയുന്നു.
ധ്യാനകേന്ദ്രങ്ങളില്‍ ഇടയ്ക്ക് സന്ദര്‍ശനം നടത്തുമായിരുന്നു. ദൈവത്തെ കുറിച്ച് അറിയുക അല്ലായിരുന്നു, ലക്ഷ്യം. ഈ മതപ്രഭാഷകരുടെ വേദങ്ങളെ എങ്ങനെ ഖണ്ഡിക്കാം, തന്റെ മനസ്സിലെ നിരീശ്വരവാദമുഖങ്ങളുപയോഗിച്ച് എങ്ങനെ അവരെ തറ പറ്റിക്കാം എന്നതായിരുന്നു, അദ്ദേഹത്തിന്റെ ശ്രമം. മതങ്ങള്‍ക്കും ആത്മീയതയ്ക്കും എതിരായി നിരവധി വാദങ്ങള്‍ അദ്ദേഹത്തിന്റെ ആവനാഴിയില്‍ ഉണ്ടായിരുന്നു താനും. വാക്കിന്റെ മൂര്‍ച്ഛ കൊണ്ട് വിശ്വാസത്തില്‍ നിന്ന് പലരെയും വ്യതിചലിപ്പിച്ചിട്ടുണ്ടെന്നും അശരണമായ മരുഭൂമികളില്‍ അവരെ ഉപേക്ഷിച്ചു കളഞ്ഞിട്ടുണ്ടെന്നും ഇന്ന് ജോര്‍ജ് ജോസഫ് കെ കുറ്റബോധത്തോടെ ഏറ്റുപറയുന്നു.
‘്രകിസ്തുവിനും ്രകിസ്ത്യാനിത്വത്തിനും എതിെര എഴുത്ത് പടവാളാക്കിയ ഞാന്‍ സാത്താെന്റ െെകപിടിച്ച് എഴുത്തുകാരെനന്ന നിലയില്‍ ഏെറ ്രപശസ്തനായി. എങ്കിലും സാത്താന് എെന്ന അസ്വസ്ഥതയുെട പാതാളക്കുഴിയിേലക്കാണ് ആനയിക്കുന്നെതന്ന് ഞാനേപ്പാള് അറിഞ്ഞേതയില്ല. ്രകിസ്ത്യാനികെള ശവെപ്പട്ടിക്കുള്ളിലാക്കി ആണിയടിച്ചതിനകത്താക്കാന് ്രശമിച്ച എനിക്ക് ്രകിസ്ത്യാനികെള ഉപ്രദവിക്കുന്ന ശൗലി (പൗേലാസ്) െന്റ ്രപതിരൂപമാെണന്ന് ഞാനറിയുന്നത് അേപ്പാസ്തല്രപവൃത്തികെളന്ന ്രകിസ്ത്യാനികളുെട ചരി്രതപുസ്തകം പഠിക്കാന്‍ തുടങ്ങിയേപ്പാഴാണ്.
സത്യത്തില്‍ നിരീശ്വരവാദിയായ ഞാന്‍ ക്രിസ്തുവിെനതിരായി ഒരു േനാവെലഴുതാന് കച്ചെകട്ടി പുറെപ്പട്ടു. പുതിയ നിയമപുസ്തകത്തിെല നിരവധി സംഭവങ്ങള്‍ ഞാന്‍ ്രകിസ്തുവിെനതിെര നിരത്താനുള്ള കരുക്കളാക്കി ശേഖരിച്ചു അക്കാലങ്ങൡ. ഞാന്‍ ആ േനാവെലഴുതാനായി ഒത്തിരി െബെബിള്‍ റഫറന്‍സുകള്‍ േശഖരിച്ചു. െെദവവചനം പഠിക്കാന്‍ ആഗ്രഹിക്കുന്ന, എരിവുള്ള വിശ്വാസി എന്ന നിലയില്‍ ഒരു ചാരനായി ഞാന്‍ തിരുവചനം പഠിപ്പിക്കുന്ന ഒരു കൂട്ടായ്മയിേലക്ക് കടന്നുെചന്നു.
ഒരു മനുഷ്യന് വളരെ ശാന്തനായി നിന്ന് ബൈബിള്‍ വിശദീകരിക്കുന്നതാണ് അദ്ദേഹം അവിടെ കണ്ടത്.. സൗമ്യമായിരുന്നു, അയാളുടെ സംഭാഷണരീതി. ഒന്നും അടിച്ചേല്പിക്കുന്നില്ല. ആരെയും നിര്‍ബന്ധിക്കുന്നില്ല. ഇഷ്ടമുള്ളവര്‍ക്ക് ഞങ്ങളുടെ ഒപ്പമിരുന്ന് ബൈബിള്‍ വായിക്കാം. വിശദീകരണങ്ങളില്‍ പങ്കെടുക്കാം. എന്തു കൊണ്ടോ ജോര്‍ജ് ജോസഫ് കെയെ ആ സമീപനം സ്പര്‍ശിച്ചു.
ജോര്‍ജ് ജോസഫ് അന്വേഷിച്ചത് ബൈബിളിന്റെ ചരിത്രവശങ്ങളായിരുന്നു. എന്തോ ഒരു ശക്തി ആകര്ഷിച്ചിട്ടെന്ന പോലെ ആ കൂട്ടത്തിന്റെ അടുത്ത ക്ലാസിലേക്ക് അദ്ദേഹം കയറി ചെന്നു. അന്ന് ദൈവപരിപാലനയുടെ കരം അദ്ദേഹം അവിടെ കണ്ടു. അവിടെ അന്ന് വിശദീകരിക്കാന്‍ തുടങ്ങിയത് ജോര്‍ജ് ജോസഫ് കെ ആഗ്രഹിച്ചതു പോലെ ബൈബിളിലെ ചരിത്രഗ്രന്ഥമായിരുന്നു – അപ്പസ്തോലരുടെ നടപടികള്‍! 64 ആഴ്ചെകാണ്ട് അേപ്പാസ്തല
്രപവൃത്തികള് എന്ന പുസ്തകം പഠിച്ചുകഴിഞ്ഞേപ്പാള് സാവുള് പൗേലാസായതു േപാെല നിരീശ്വരവാദിയായ േജാര്‍ജ് േജാസഫ് െക. ക്രിസ്തുശിഷ്യനായി മാറി!
അതൊരു യാത്രയുടെ തുടക്കമായിരുന്നു, മരണത്തില്‍ നിന്ന് ജീവനിലേക്കും, മരണത്തിന്റെ വാക്കുകളില്‍ നിന്ന് ജീവന്റെ വചനത്തിലേക്കുമുള്ള യാത്ര!ദൈവിക ജീവന്റെ വചനം നിറച്ചു വച്ച ബൈബിളിന്റെ ആത്മാവ് തേടിയൊരു സഞ്ചാരമായി മാറി തുടര്‍ന്നുള്ള ജീവിതം. മുടങ്ങാതെ ബൈബിള്‍ വായിച്ചു ധ്യാനിക്കും. വാക്കിലും എഴുത്തിലും ബൈബിള്‍ ബിംബങ്ങളുടെ സൗമ്യപ്രകാശം. പെരുമാറ്റത്തില്‍ എളിമയും ശാന്തതയും ഹൃദ്യതയും. കഥകളുടെ ലോകത്തിലേക്ക് ചരിത്രത്തിലെ ഏറ്റവും മനോഹരമായ കഥയായി ജീവിച്ചവന് വിരുന്നു വന്നു.
ഞാന്‍ എല്ലാ ദിവസവും െവളുപ്പിനുണര്ന്നത് സാഹിത്യം വായിക്കാനല്ല എനിക്ക് താല്പര്യം െെബബിള്‍ വായിക്കാനാണിഷ്ടം. ജീവനും ഭക്തിക്കും സമാധാനത്തിനും സേന്താഷത്തിനും േവണ്ടെതാെക്ക െബെബിൡല് നിന്നും സമൃദ്ധമായി കിട്ടിത്തുടങ്ങി എനിക്ക്. മെറ്റന്തിേനക്കാളും ഞാനവെയ േതന്കട്ടയായി ആസ്വദിക്കാന്‍ തുടങ്ങി…’ േജാര്‍ജ് േജാസഫ് കെ. പറയുന്നു.
‘അവന് മരണയോഗ്യന്‍’ എഴുതിയയാള്‍ കടന്നു പോയ മരണവഴികള് ചില്ലറയല്ല. എ ന്നാല് ദൈവം കാവല്‍ നിന്ന ആ നിമിഷങ്ങളാണ് മനസ്സില്‍ തീരാത്ത നന്ദിയുടെ സങ്കീര്‍ത്തനമായി മാറുന്നത്. മരണത്തെ മുഖാഭിമുഖം
കണ്ട പല സന്ദര്‍ഭങ്ങളില്‍ ഒന്ന് ഇതാ കഥാകൃത്തിന്റെ വാക്കുകളില്‍:
‘കഥാകൃത്തായ േതാമസ് േജാസഫിെന കണ്ട് ആലുവയില്‍നിന്നും രാ്രതി ബൈക്കില്‍ ഞാന്‍ മടങ്ങിവരികയായിരുന്നു. പത്തു മണിക്കുേശഷമാകയാല് ബൈപാസില്‍ കാറും േലാറികളും എണ്‍പതില്‍ കുറയാത്ത േവഗത്തില്‍ പായുകയാണ്. കളമേശരി പത്തടിപ്പാലത്ത് ഞാെനത്തുേമ്പാള് ഒരു െചറുപ്പക്കാരന് േറാഡിനു നടുവിെല മീഡിയനില്‍ ഇപ്പുറെത്ത േഹാട്ടലിേലക്ക് േ്രകാസുെചയ്യാനായി കാത്തു നില്ക്കുന്നു. ഞാന്‍ നല്ല സ്പീഡിലാണ് വരുന്നത്. ഞാനവെന്റ അടുക്കെലത്തിയതും അവന് മീഡിയനില്നിന്നും േറാഡിനു കുറുെക വട്ടംചാടി. അവെന ഇടിച്ചുെകാല്ലാതിരിക്കാന് ഞാന്‍ വണ്ടി െവട്ടിച്ചു. നിയ്രന്തണം വിട്ട െെബക്ക് അരികില്‍ കിടക്കുന്ന കരിങ്കല്ലില്തട്ടി െെബപാസിന് നടുവിേലക്ക് െതന്നിേപ്പായി. സ്്രടീറ്റ്െെലറ്റ് കത്താത്ത ആ ഇരുട്ടില്‍ ഞാന്‍ ചത്തുമലച്ച ഒരു തവളെയേപ്പാെല കിടന്നു. തലയ്ക്കാണ് പരുക്ക്. േബാധം മറയുകയാണ്. ഞാനാ ഇരുട്ടില്‍ കിടക്കുന്നത് ആരും കാണുകയില്ല. അേന്നരം ഭാഗ്യത്തിന് വട്ടംചാടിയ ആ പയ്യന് െെദവസാമീപ്യംേപാെല എെന്റ അടുക്കേലക്ക് വന്നു. ഞാന്‍ മരണത്തിേലക്ക് ആണ്ടുേപാകും േപാെലയായിരുന്നു ആ നിമിഷം. െചവിയില്നിന്നും മൂക്കില്‍നിന്നും േചാര കിനിഞ്ഞുവരികയായിരുന്നു ആ നിമിഷം. അവന് അടുേത്തക്ക് വന്നുപറഞ്ഞു: ”അങ്കിേള േപടിക്കണ്ട. ഞാന്‍ അങ്കിൡന എ്രതയുംേവഗം േഹാസ്പിറ്റലില്‍ എത്തിക്കാം. വീട്ടിേലക്ക് വിൡച്ചുപറയാനുള്ള േഫാണ്നമ്പറുേണ്ടാ?” ഒാര്‍മ്മ മങ്ങിത്തീരുംമുമ്പ് ഞാനവന് എെന്റ വീട്ടിെല ഫോണ്‍നമ്പര്‍ പറഞ്ഞുെകാടുത്തു. അവസാനെത്ത അക്കം പറഞ്ഞേതാെട ഞാന്‍ േബാധംെകട്ടു. അവന് േപാലീസ് കണ്േ്രടാള്റൂമിേലക്ക് വിൡച്ചു. പിെന്ന എെന്റ വീട്ടിേലക്കും. എെന്ന എ്രതയും േവഗം െമഡിക്കല്്രടസ്റ്റിെല കാഷ്വാലിറ്റിയില്‍ എത്തിച്ചു.
ഞാന്‍ െഎ.സി.യുവിലായി. എെന്ന കയറ്റിയ ആംബുലന്‍സ് എത്തുേമ്പാള്‍ ആശുപ്രതിക്കു മുമ്പില്‍ ഞങ്ങളുെട പ്രാര്‍ത്ഥനാ കൂട്ടായ്മയിെല സേഹാദരങ്ങള്‍ രക്തവും മെറ്റന്തു സഹായവും നല്കാന് കാത്തുനില്ക്കുകയായിരുന്നു. ശരിക്കും ആ
നില്ക്കുന്നവര് െെദവത്തിെന്റ േസവകാത്മാക്കള്തെന്നയായിരുന്നു. അെല്ലങ്കില്‍ അപകടത്തിനു കാരണക്കാരനായ പയ്യന് എെന്ന ആശുപ്രതിയിെലത്തിക്കാെത തടിതപ്പിേപാകാമായിരുന്നുവേല്ലാ? അവനാണല്ലോ കുറ്റക്കാ രന്? അങ്ങെനെയങ്കില്‍ പിേറ്റന്ന് ന്യൂസ്േപപ്പ
റില്‍ ഒരു േകാളത്തില്‍ ഒരു വാര്‍ത്തവരും. ആക്സിഡന്റില്‍ േചാരവാര്ന്ന് കഥാകൃത്തായ േജാര്‍ജ് േജാസഫ് െക. അന്തരിച്ചു. പെക്ഷ,
െെദവം അതിെനാന്നും ഇടവരുത്തിയില്ല. ദൈ വത്തിന്റെ കരുണ കുറ്റക്കാരനെയും പാപിയെ യും നല്ലവനാക്കുമല്ലോ?’
പുതിയൊരു ജീവിത കഥ ദൈവം എഴുതി കൊണ്ടിരിക്കുകയാണ്. ഇടയനായും രക്ഷകനായും ദൈവം കാവല്‍ നില്ക്കുന്ന വീ്ട്ടില്‍ ലൗവ്ലിയോടും മക്കളായ അപ്പു, ഹന്ന എന്നിവരോടുമൊപ്പം ജോര്‍ജ് ജോസഫ് കെ പ്രശാന്ത ജീവിതം ജീവിക്കുന്നു. കൊടുങ്കാറ്റടങ്ങിയ ഒരു കപ്പല്‍ യാത്രയുടെ സൗമ്യതയും സ്വച്ഛതയും ആ വീട്ടില്‍ ഒരു സംഗീതത്തിന്റെ ശീലുകള്‍ പോലെ വീശിനില്‍ക്കുന്നു. മരണത്തിന്റെ ശീലുകള്‍ക്ക് വിട. ഇത് ജീവന്റെ കാലം. നിത്യജീവന്റെ സംഗീതാലാപം!