ഇന്നത്തെ തിരുനാള്‍: ഗ്രേച്ചിയോയില്‍ വി. ഫ്രാന്‍സിസ് അസ്സീസിയുടെ പുല്‍ക്കൂട്
ആദ്യത്തെ ക്രിസ്മസ് പുല്‍ക്കൂട് വി. ഫ്രാന്‍സിസ് അസ്സീസിയാണ് നിര്‍മിച്ചത്. 1223 ല്‍ മധ്യ ഇറ്റലിയിലെ ഗ്രേച്ചിയോ എന്ന സ്ഥലത്താണ് ആദ്യത്തെ പുല്‍ക്കൂട്ട് ജന്മമെടുത്തത്. ബെത്ലെഹേം സന്ദര്‍ശിച്ചു മടങ്ങിയെത്തിയ ഫ്രാന്‍സിസ് അവിടുത്തെ കണ്ടനുഭവിച്ച പുല്‍ത്തൊട്ടിയുടെ മാതൃകയില്‍ ഗ്രേച്ചിയോയിലെ ഒരു ഗുഹയില്‍ ഒരു പുല്‍ക്കൂട് നിര്‍മിക്കുകയായിരുന്നു. അവിടെ അന്ന് ഫ്രാന്‍സിസ്കന്‍ സന്ന്യാസികളില്‍ ഒരാള്‍ വി. കുര്‍ബന അര്‍പ്പിക്കുകയും വി. ഫ്രാന്‍സിസ് പ്രസംഗിക്കുകയും ചെയ്തു എന്ന് തോമസ് സെലാനോ പറയുന്നു.
വി. ഫ്രാന്‍സിസ് അസ്സീസി ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കേണമെ.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.