കര്‍ഷക വഞ്ചന അവസാനിപ്പിക്കണം: മാർ തോമസ് തറയിൽ
ആലപ്പുഴ: വാഗ്ദാനങ്ങളുടെ പെരുമഴ നൽകി ഇനിയും കർഷകനെ വഞ്ചിക്കരുതെന്നു ചങ്ങനാശേരി അതിരൂപത സഹായ മെത്രാൻ മാർ തോമസ് തറയിൽ.
കർഷകരക്ഷാസംഗമത്തിൽ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. മഹാപ്രളയത്തിനു ശേഷം അടുത്ത പ്രളയത്തിനു മുന്നേ എന്താണ് ചെയ്തത്. ഇവിടെ സംഘടിതരായവർക്കു പണം നല്‍കാനാണു വ്യഗ്രത. അതേസമയം കർഷകർക്കു നൽകാൻ പണവുമില്ല, ഇതിൽ ഒരു ന്യായവുമില്ല. പറയുന്പോൾ നിരവധി പദ്ധതികളിലായി തുക വകയിരുത്തി.
കുട്ടനാട് പാക്കേജിലെല്ലാം വകയിരുത്തിയ തുകകൾ എവിടെപ്പോയി. ചെറിയ മഴയിൽ പോലും വീടുകളിലും സ്ഥാപനങ്ങളിലുമെല്ലാം വെള്ളം കയറുമെന്നതാണ് ഇപ്പോഴും കുട്ടനാട്ടിലെ അവസ്ഥ. കർഷകനോടു വ്യക്തമായ വിവേചനമുണ്ടെന്നു തന്നെയാണ് ഇതു കാണിക്കുന്നത്. ആഗ്രഹിക്കുന്നവർ കർഷകന്റെ രോദനം കേൾക്കണം, മനസിലാക്കണം, പരിഹാരമുണ്ടാക്കണം. ഈ സമരം ഒരു തുടക്കം മാത്രമാണ്. കർഷക ലക്ഷങ്ങളുടെ ഈ ശബ്ദം ശ്രവിച്ചു കർഷക നിലപാടിൽ സർക്കാരുകൾ മാറ്റം വരുത്തണമെന്നും അദ്ദേഹം പറഞ്ഞു.