ജര്‍മനിയിലെ ദിവ്യകാരുണ്യ അത്ഭുതം

ജര്‍മ്മനിയിലെ റീഗന്‍സ് ബര്‍ഗ് . 1255 മാര്‍ച്ചിലെ ഒരു വൈകുന്നേരം .പെസഹാ ദിനമായിരുന്ന അന്ന് മരിക്കാന്‍ കിടന്നിരുന്ന ഒരു രോഗിക്ക് അന്ത്യകൂദാശ നല്‍കാന്‍ പുറപ്പെട്ടതായിരുന്നു ആ വൈദികന്‍. പോകേണ്ട സ്ഥലത്തിലേക്കു എത്തിപ്പെടാന്‍ ഒരു നദി കുറുകെ കടക്കണമായിരുന്നു. നദിക്കു കുറുകെ ഒരു തടിപ്പാലം ഉണ്ടായിരുന്നു. അതില്‍ കൂടെ നടക്കുമ്പോള്‍ കാല്‍ തെന്നി വെള്ളത്തിലേക്ക് വീണ അച്ചന്റെ കൈയിലെ ദിവ്യകാരുണ്യവും വെള്ളത്തിലേക്ക് വീഴുകയുണ്ടായി. ഇതില്‍ സങ്കടപ്പെട്ട അച്ചന്‍ ഇടവകയിലെ ആളുകളോടൊപ്പം ഉപവസിച്ചു പ്രാര്‍ഥിക്കുകയും അപകടം നടന്ന സ്ഥലത്ത് ഒരു ചെറിയ ദേവാലയം നിര്‍മിക്കുകയും ചെയ്തു.

ഈ ദേവാലയത്തില്‍ ആണ് രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം ദിവ്യ കാരുണ്യ അത്ഭുതം നടക്കുന്നത്. വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയായിരുന്ന വൈദികന്‍ തന്റെ ഉള്ളില്‍ വിശുദ്ധ ബലിയിലെ സത്താ പരിണാമത്തെ കുറിച്ച് സംശയം ഉണ്ടായിരുന്നു. അത് മനസ്സില്‍ ആലോചിച്ചു കൊണ്ടാണ് അദ്ദേഹം ബലി അര്‍പ്പിക്കാന്‍ അള്‍ത്താരയില്‍ നിന്നത്.

പക്ഷെ വിശുദ്ധ കുര്‍ബാന ഉയര്‍ത്തുന്ന വേളയില്‍ ആണ് അവിടെ കൂടിയിരുന്ന ആളുകള്‍ ഉള്‍പ്പെടെ ആ അത്ഭുതം കണ്ടത്. അള്‍ത്താരയിലെ കുരിശില്‍ നിന്നും താഴേക്ക് നീളുന്ന ഒരു കരം. അച്ചന്റെ കൈയിലെ കാസയിലേക്ക് നീണ്ട കരം കാസ വാങ്ങി. തന്റെ തെറ്റ് മനസിലായ വൈദികന്‍ അപ്പോള്‍ തന്നെ മുട്ടുകുത്തി മാപ്പ് ചോദിച്ചു. ഉടനെ തന്നെ ആണി പാടുള്ള ആ കരങ്ങള്‍ ആ കാസ അച്ചനു മടക്കി നല്‍കുകയും ചെയ്തു. റീഗന്‍സ് ബര്‍ഗിലെ ദേവാലയത്തില്‍ അന്ന് വിശുദ്ധ ബലി അര്‍പ്പിക്കാന്‍ കൂടിയിരുന്ന എല്ലാ വിശ്വാസികളും ഈ കാഴ്ച കണ്ടു. ഇപ്പോഴും ഈ ദേവാലയത്തില്‍ ഈ കുരിശു രൂപം കാണാം.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles