ഫുള്‍ട്ടന്‍ ജെ ഷീനിന്റെ വാഴ്ത്തപ്പെടല്‍ വൈകിച്ചത് റോച്ചസ്റ്റര്‍ മെത്രാന്
വത്തിക്കാന്‍ സിറ്റി: ലോകം മുഴുവന്‍ ആകാംക്ഷയോടെ കാത്തിരുന്ന ലോകപ്രസിദ്ധ സുവിശേഷകന് ആര്‍ച്ചുബിഷപ്പ് ഫുള്‍ട്ടന്‍ ജെ ഷീനിന്റെ വാഴ്ത്തപ്പെല് ചടങ്ങ് വൈകാന്‍ കാരണമായത് റോച്ചസ്റ്ററിലെ മെത്രാന് സാല്‍വത്തോരെ മത്താനോ ആണെന്ന് സ്ഥിരീകരണം. പെയോറിയയിലെ ഉദ്യോഗസ്ഥനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
‘ഷീനിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്ന ചടങ്ങ് തീരുമാനിച്ച തീയതിയോട് റോച്ചസ്റ്റര്‍ രൂപതാഘധ്യക്ഷന് യോജിക്കാനായില്ല. കൂടുതല്‍ പരിശോധന വേണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു’ പെയോറിയ രൂപതയിലെ കാനോനിക കാര്യ ഡയറക്ടര്‍ മോണ്‍. ജെയിംസ് ക്രൂസ് പറഞ്ഞു. ഷീന്‍ ഫൗണ്ടേഷണിലെ അംഗമാണ് ക്രൂസ്.