ഇന്നത്തെ വിശുദ്ധന്‍: വി. ഫ്രാന്‍സെസ്‌കോ അന്റോണിയോ ഫസാനി
November 27 – വി. ഫ്രാന്‍സെസ്‌കോ അന്റോണിയോ ഫസാനി
ലുസേറയില്‍ ജനിച്ച ഫ്രാന്‍സെസ്‌കോ 1695 ല്‍ കൊണ്‍വെഞ്ച്വല്‍ ഫ്രാന്‍സിസ്‌കന്‍ സഭയില്‍ ചേര്‍ന്നു. നോവീസ് മാസ്റ്ററായും, തത്വശാസ്ത്ര അധ്യാപകനായും പ്രൊവിന്‍ഷ്യല്‍ മിനിസ്റ്ററായുമെല്ലാം അദ്ദേഹം സേവനം ചെയ്തു. സ്‌നേഹവും ഭക്തിയും മനസ്താപവും അദ്ദേഹത്തിന്റെ ശുശ്രൂഷകളില്‍ പ്രകടമായിരുന്നു. എല്ലാവര്‍ക്കും പ്രിയപ്പെട്ട ഒരു പ്രഭാഷകനും കുമ്പസാരക്കാരനുമായിരുന്നു അദ്ദേഹം. പാവങ്ങളുടെ സ്‌നേഹതിനായിരുന്ന അദ്ദേഹം അഭ്യുദയകാംക്ഷികളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി പാവങ്ങള്‍ക്ക് കൊടുത്തിരുന്നു. അദ്ദേഹം മരണമടഞ്ഞപ്പോള്‍ ഇതാ നമ്മുടെ വിശുദ്ധന്‍ മരിച്ചു എന്നു വിളിച്ചു പറഞ്ഞു കൊണ്ട് കുട്ടികള്‍ തെരുവിലൂടെ ഓടി.
വി. ഫ്രാന്‍സെസ്‌കോ അന്റോണിയോ ഫസാനി, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.