ആശയക്കുഴപ്പവും ആകുലതയും കൊണ്ട് കുഴഞ്ഞു മറിഞ്ഞ ഈ ലോകത്തില്‍ ക്രിസ്തു വ്യക്തതയുള്ള കാഴ്ചപ്പാടും ഉചിമായി ജീവിക്കാനുള്ള സ്വാതന്ത്രയവും പ്രദാനം ചെയ്യുന്നു എന്ന് ഫ്രാന്‍സിസ് പാപ്പാ.
‘ഈ ലോകത്തില്‍ സ്വന്തം ലാഭവും നേട്ടവും മാത്രം ലക്ഷ്യമാക്കുകയും സ്വന്തം സന്തോഷം മാത്രം തേടുകയും ചെയ്യുന്ന മനോഭാവം നമ്മെ ഗാഢമായ ദുഖത്തിലേക്ക് തള്ളിവിടുകയും അടിമകളാക്കുകയും ചെയ്യും. അതു വഴി മനുഷ്യവംശത്തിന്റെ യഥാര്‍ത്ഥ ഐക്യം വികസനവും തടസ്സപ്പെടും’ പാപ്പാ പറഞ്ഞു.
‘എന്നാല്‍ ക്രിസ്തുവിനെ ശ്രദ്ധയോടെ കേള്‍ക്കുമ്പോള്‍, നാം ജീവിതത്തെ കുറിച്ച് പുതിയ കാഴ്ചപ്പാട് സ്വന്തമാക്കും. നാം മനുഷ്യത്വം എന്ന വാക്കിന്റെ പൂര്‍ണമായ അര്‍ത്ഥം ഗ്രഹിക്കുന്നത് യേശുവില്‍ നിന്നാണ്. നമ്മുടെ എല്ലാ പ്രത്യാശയും പ്രതീക്ഷകളും അതിശയിക്കുന്ന നിറവിലേക്കുള്ള വഴി അവിടുന്നാണ് കാണിച്ചു തരുന്നത്.’
‘യേശുവില്‍ നാം പുതിയ ജീവിതത്തെ അഭിമുഖീകരിക്കുന്നു. ഈ പുതിയ ജീവിതത്തില്‍ നാം ദൈവമക്കളാണെന്ന അറിവില്‍ നാം ധന്യരാകുന്നു:’ പാപ്പാ പറഞ്ഞു.
ടോക്കിയോ ഡോം സ്റ്റേഡിയത്തില്‍ നവംബര്‍ 25 ന് മാര്‍പാപ്പാ ദിവ്യബലി അര്‍പ്പിച്ചു.