കലാലയത്തിലെ വിഷസര്‍പ്പങ്ങള്‍
യവനപുരാണത്തില്‍ ഗുരുവെന്നാല്‍ ദൈവതുല്യനായിരുന്നു. അതുകൊണ്ടു തന്നെ ഗുരുവിനെ നിന്ദിക്കുന്നവന് ദൈവകോപത്തിന് അര്‍ഹനാകും എന്നൊരു വിശ്വാസം അവരില്‍ ദൃഢമായിരുന്നു. എന്നാല്‍ ഗുരുവെന്ന് കപടവേഷം ധരിക്കുന്നവനെ യവനര്‍ ചെയ്തിരുന്നത് ഇങ്ങനെയാണ്. പൊതു സമൂഹത്തിന്റെ മദ്ധ്യേയുള്ള വിചാരണയ്ക്കുശേഷം കുറ്റവാളിയുടെ നാവ് അറുത്തെടുക്കും ശേഷം വായിലേക്ക് ഘോര വിഷം കുത്തിനിറയ്ക്കും. അങ്ങനെ വിഷം തീണ്ടി കുറ്റവാളി പൊതു സമൂഹത്തിന് മുമ്പില്‍ മരണമേറ്റുവാങ്ങും.
സുല്‍ത്താന്‍ ബത്തേരിയില്‍ സംഭവിച്ച സംഭവം മനസാക്ഷിയെ മരവിപ്പിക്കുന്നതു തന്നെ. ഈശ്വര ചൈതന്യം നിറമാടുന്ന,കലാലയങ്കണത്തില്‍ വെച്ച് ഷഹല ഷെറിന് എന്ന കൊച്ചുപെണ്‍കുട്ടി പാമ്പുകടിയേറ്റു മരിച്ചത് ഹൃദയത്തെ ഒരുപാട് വേദനിപ്പിക്കുന്നുണ്ട്. യവന സംസക്കാരത്തിലെന്നപോലെ ഭാരതമണ്ണിലും ഗുരു ദൈവതുല്യന്‍ തന്നെ. മാതാ പിതാ ഗുരു ദൈവംٹദൈവത്തിന്റെ അടുത്ത സ്ഥാനിയന്. ഇരുട്ടിനെ അകറ്റി വെളിച്ചം വിതറുവാന്‍ കടപ്പെട്ടവന്. എന്നാല്‍ സുല്‍ത്താന്‍ ബത്തേരിയിലെ ആ ഗവണ്മെന്റ് സ്ക്കുള് അധ്യാപകന് ഇന്ന് സമുഹത്തില്‍ ഈ ഗുരുസങ്കല്പ്പത്തിന് തീര്‍ത്താല്‍ തീരാത്ത കളങ്കം വരുത്തിയിരിക്കുന്നു.
കൊച്ചു കുട്ടികള്‍ക്കുള്ള സാമാന്യ ബോധം പോലും ഇല്ലാത്ത ഗുരുക്കډാര്‍ ഇന്ന് നമ്മുടെ കലാലങ്ങളില്‍ ഉണ്ട് എന്നത് എറ്റവും വലിയ ശാപമാണ്. അകം മുഴുവന്‍ ഇരുട്ടായവന്‍ എങ്ങനെയാണ് ഗുരുവാകുന്നത്. എങ്ങനെയാണ് ഒരു സമുഹത്തിന്റെ ഭാവിയെ വാര്‍ത്തെടുക്കുന്നത്. ഗുരു എന്ന നാമത്തിന് തന്നെ അയാള്‍ അയോഗ്യനാണ്. ശിഷ്യന്റെ മുന്നില്‍ അല്പജ്ഞാനി ഒരിക്കലും ഗുരുവാകില്ല. അയാളെ ഗുരുവെന്ന നാമകരണം ചെയ്യുവാനും കഴിയില്ല. ഒരോ വിദ്യാര്‍ത്ഥിയെയും വെളിച്ചം കാട്ടി ജീവനിലേക്ക് ആനയിക്കേണ്ട ഗുരു സ്ഥാനിയന് വയനാട്ടിലെ വിദ്യാലയത്തില്‍ ഇരിട്ടു വിതയ്ക്കുകയായിരുന്നു. ഇടുങ്ങിയ ചിന്താഗതിയും മനുഷ്യത്വവും മരവിച്ച ഹിംസ ജډം ജീവനിലേക്കല്ല, മരണത്തിലേക്കായിരുന്നു തന്റെ വിദ്യാര്‍ത്ഥികളെ കൂട്ടികൊണ്ടു പോയതും.
വിദ്യാലയം ഈശ്വരചൈതന്യം നിറയുന്ന ഇടമാണ്, മനുഷ്യന് മനുഷ്യനാകുന്ന ഇടം. എന്നാല്‍ സാമാന്യ ബോധം നഷ്ടപ്പെട്ട ഹീന ജډങ്ങള് ഗുരു പ്രഭ ചമഞ്ഞ് വിദ്യാലയങ്ങളില്‍ കയറിപറ്റുന്നത് ശാപം തന്നെ. ഒരു സമൂഹം പണിതുയര്‍ത്തുവാനും തച്ചുടയ്ക്കുവാനും സാധിക്കുന്നത് വിദ്യാലയങ്ങളിലൂടെ തന്നെ. വിദ്യയെ ഇശ്വര ചൈതനത്തോടു കൂടി കണ്ട് അത് പകര്‍ന്നു നല്ക്കുന്ന ഗുരു ജ്ഞാനിയാണ്. അവിടെ സമൂഹം മുഴുവന്‍ പണിതുയര്‍ത്തപ്പെടുന്നു. എന്നാല്‍ ഇടുങ്ങിയ മനസ്സില്‍ ഇരുട്ടു പകര്‍ന്നു നല്ക്കുന്ന അല്പജ്ഞാനി ആ സമൂഹത്തെ തകര്‍ക്കുകയാണ് ,അങ്ങനെയുള്ളവന് രാജദ്രോഹിതന്നെ. ഗുരു സ്ഥാനിയവന് ദൈവതുല്യന്‍ തന്നെ എന്നാല്‍ ആ സങ്കല്പ്പത്തിന് കളങ്കം വരുത്തുന്നവന് ഇരുട്ടിന്റെ വാഹകനാണ്. ഈ സംഭവം ഒരു ഓര്‍മ്മപ്പെടുത്തലാണ്, ഇന്നത്തെ വിദ്യാലയങ്ങളില്‍ അല്പജ്ഞാനികളായ ഹീന ജډങ്ങള് ഉണ്ടെന്ന ഓര്‍മ്മപ്പെടുത്തല്‍, അവരുടെ നാവില്‍ ഇതിരുന്നത് വിദ്യയല്ല, ഇരുട്ടുകലര്‍ന്ന കാളകൂട വിഷമാണ്,അതെ വിദ്യാലയങ്ങളിലെ വിഷ സര്‍പ്പങ്ങള്‍.
എപ്പോഴും ഈ ചിന്ത നമ്മുടെ മനസ്സിനെ ഭരിക്കട്ടെ! ഒരു രാജ്യ നശിപ്പിക്കുവാന്‍ ആണവായുധങ്ങളോ മിസ്സയിലുകളോ ആവിശ്യമില്ല. മിറച്ച് അവിടുത്തെ വിദ്യാലയങ്ങളില്‍ മനുഷ്യത്വം മരവിച്ച കുറച്ച് ഹീന ജډങ്ങള് ഗുരു സ്ഥാനിയരായാല് മതി. അതെ ഒരു രാജ്യത്തിന്റെ ഉയര്‍ച്ചയും താഴ്ച്ചയും നിര്‍ണ്ണയിക്കുന്നത് അദ്ധ്യാപകര്‍ തന്നെ.
കടിച്ച പാമ്പിനെക്കാള്‍ വിഷമുള്ള അദ്ധ്യാപകന് വിദ്യാര്‍ത്ഥികള്‍ക്കും രാജ്യത്തിനും ശാപമാണ്. അയാള്‍ രാജദ്രോഹിതന്നെ…
ലിബിന് ജോ