വിധവകള്‍ക്ക് പുനര്‍വിവാഹത്തിന് സഹായക്കുന്ന കത്തോലിക്കാ വെബ്സൈറ്റ്
തിരുവനന്തപുരം: കെസിബിസിയുടെ ഫാമിലി കമ്മീഷന് പുതിയൊരു വെബ്സൈറ്റ് ലോഞ്ച് ചെയ്തു. prolifemarry.com എന്നാണ് പുതിയ വെബ്സൈറ്റിന് പേരിട്ടിരിക്കുന്നത്. വിധവകളെ പുനര്‍വിവാഹത്തിന് സഹായിക്കുന്ന മാട്രിമോണിയല്‍ വെബ്സൈറ്റാണിത്. വിധവകള്‍ക്ക് മാത്രമല്ല, പൊതുവായ ക്രിസ്തീയവിവാഹങ്ങള്ക്കും ഈ വെബ്സൈറ്റ് സഹായകരമാണ്.
വിധവകള്‍ നമ്മുടെ രാജ്യത്ത് ഏറെ കഷ്ടപ്പാടുകളും അപമാനവും സഹിച്ചാണ് ജീവിക്കുന്നത് എന്ന കാര്യം കെസിബിസി ഫാമിലി കമ്മീഷന് സെക്രട്ടറി ഫാ. പോള്‍ മാടശ്ശേരി വിശദീകരിച്ചു. അത്തരം സാഹചര്യങ്ങളില്‍ നിന്നൊരു മോചനം വിധവകള്‍ക്ക് സാധ്യമാകാന്‍ പുതിയ വെബ്സൈറ്റ് സഹായകരമാകുമെന്ന് അദ്ദേഹം പറഞ്ഞു.
‘ഭര്‍ത്താവിന്റെ മരണശേഷം സാമ്പത്തികമായും സാമൂഹികമായും ശാരീരികമായും മാനസികമായും തകര്‍ന്ന അവസ്ഥയില്‍ പെട്ടു കഴിയുന്ന സ്ത്രീകളെ ശക്തിപ്പെടുത്താനും സഹായിക്കാനും ഞങ്ങള്‍ ആഗ്രഹിക്കുന്നു’ ഫാ. മാടശ്ശേരി വിശദീകരിച്ചു.
ഇന്ത്യയിലെ കത്തോലിക്കാ സഭയില്‍ ഒരു ലക്ഷത്തിലേറെ വിധവകളുണ്ടെന്നാണ് കണക്ക്. അവരുടെ ദുരിതങ്ങളില്‍ പുതിയ സംരംഭം പ്രത്യാശ പകരും എന്നാണ് പ്രതീക്ഷ