ഇന്നത്തെ വിശുദ്ധ തിരുനാള്‍: വി. ജോണ്‍ ലാറ്റന്‍ ദേവാലയപ്രതിഷ്ഠ

സെന്റ് പീറ്റേഴ്‌സ് ദേവാലയമാണ് മാര്‍പാപ്പായുടെ ദേവാലയം എന്നാണ് പൊതു ധാരണ. എന്നാല്‍ സത്യം അതല്ല. വി. ജോണ്‍ ലാറ്ററന്‍ ദേവാലയാണ് മാര്‍പാപ്പായുടെ ദേവാലയം. അതാണ് റോം രൂപതയുടെ കത്തീഡ്രല്‍. ഇവിടത്തെ ആദ്യത്തെ ബസിലിക്ക കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടെ കാലത്ത് നാലാം നൂറ്റാണ്ടിലാണ് പണികഴിച്ചത്. ലാറ്ററന്‍ കുടുംബത്തില്‍ നിന്ന് സംഭാവനയായി ലഭിച്ച സ്ഥലത്താണ് അദ്ദേഹം പള്ളി പണിതത്. പല കാലങ്ങളില്‍ തീയും ഭൂമികുലുക്കവും യുദ്ധങ്ങളും ഈ ബസിലിക്കയ്ക്ക് ഹാനി വരുത്തിയെങ്കിലും മാര്‍പാപ്പായെ വാഴിക്കുന്ന ദേവാലയം എന്ന സ്ഥാനം ജോണ്‍ ലാറ്ററന്‍ ബസിലിക്കയ്ക്കു തന്നെയാണ്. ഇന്നുള്ള കെട്ടിടത്തിന് അനുമതി നല്‍കിയത് ഇന്നസെന്റ് പത്താമന്‍ മാര്‍പാപ്പായാണ്. 1646 ലായിരുന്നു അത്. 15 ഭീമാകാരമായ ശില്പനങ്ങളാണ് ഈ ബസലിലക്കയുടെ മുഖപ്പിനെ അലങ്കരിക്കുന്നത്. യേശു, സ്‌നാപക യോഹന്നാന്‍, സുവിശേഷകനായ യോഹന്നാന്‍, സഭയുടെ 12 വേദപാരംഗതന്മാര്‍ എന്നിവരുടെ രൂപങ്ങളാണവ. വി. പത്രോസ് ബലിയര്‍പ്പിച്ചു എന്ന് വിശ്വസിക്കപ്പെടുന്ന ഒരു അള്‍ത്താര ഇവിടത്തെ പ്രധാന അള്‍ത്താരയ്ക്കു കീഴിലുണ്ട്.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles