ചൈനയിലെ അവയവക്കടത്തിനെതിരെ പോരാടിയവര്‍ക്ക് മദര്‍ തെരേസ അവാര്‍ഡ്
മുംബൈ: ചൈനയില്‍ വ്യാപകമായി മനുഷ്യാവയവങ്ങള്‍ കവര്‍ന്നെടുക്കുന്നത് ലോകത്തെ അറിയിച്ച അമേരിക്കന്‍ നോണ്‍-പ്രൊഫിറ്റ് ഗ്രൂപ്പ് മദര്‍ തെരേസ അവാര്‍ഡിന് അര്‍ഹരായി. ഡോക്ടേഴ്സ് എഗെയ്ന്‍സ്റ്റ് ഫോര്‍സ്ഡ് ഓര്‍ഗന്‍ ഹാര്‍വെസ്റ്റിംഗ് ആണ് സാമൂഹിക നീതിക്കുള്ള മദര്‍ തെരേസ പുരസ്കാരം നേടിയത്. മുംബൈയില്‍ നടന്ന ചടങ്ങില്‍ വച്ച് അവാര്‍ഡ് സമ്മാനിച്ചു.
ചൈനയില്‍ നടമാടുന്ന നിര്‍ബന്ധിത അവയവ ശേഖരണവും വംശഹത്യയും പുറേ ലോകത്തെ അറിയച്ചതിന് തങ്ങള്‍ക്ക് ലഭിച്ച മദര്‍ തെരേസ അവാര്‍ഡിനെ തങ്ങള്‍ ആദരപൂര്‍വം കാണുന്നു എന്ന് പുരസ്കാരം നേടിയ സംഘടന അറിയിച്ചു.
ചൈനീസ് തടവുകാരെ നിര്‍ബന്ധിത അവയവ ശേഖരണത്തിന് വിധേയമാക്കുന്നതായി വിവരം ലഭിച്ചതിന് ശേഷമാണ് താന്‍ 2006 ല്‍ ഡോക്ടേഴ്സ് എഗെയ്ന്‍സ്റ്റ് ഫോര്‍സ്ഡ് ഓര്‍ഗന്‍ ഹാര്‍വെസ്റ്റിംഗ് എന്ന സംഘടന ആരംഭിച്ചതെന്ന് സ്ഥാപകന്‍ ഡോ. ടോര്സ്റ്റന് ട്രേയ് പറഞ്ഞു.
നിര്‍ബന്ധിത അവയവ ശേഖരണത്തിന് വിധേയരായവരില്‍ ഭൂരിഭാഗവും ബുദ്ധിസ്റ്റ് ആത്മീയത പിന്തുടരുന്ന ഫാലുന്‍ ഗോംഗിലെ അംഗങ്ങളാണ്. ചൈനീസ് സര്‍ക്കാരിന്റെ പീഡനത്തിന് ഇവര്‍ രണ്ടു ദശാബ്ദങ്ങളായി ഇരകാളാവുകയാണ്.