വിശുദ്ധ മധ്യസ്ഥര്‍ പലവിധം

ബ്ര. ചെറിയാന്‍ സാമുവല്‍
(എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ – യൂറോപ്പ് മരിയന്‍ ടൈംസ് വേള്‍ഡ് & മരിയന്‍ ടിവി)

 

ടെലിവിഷന്റെ മധ്യസ്ഥ വി. ക്ലാരയാണെന്നറിയാമോ? അതു പോലെ ഇതാ ചില വിശുദ്ധരായ മധ്യസ്ഥരുടെ പേരുകള്‍ നിങ്ങളുടെ അറിവിനായി.
ഇന്റര്‍നെറ്റിന്റെ മധ്യസ്ഥന്‍ സെവില്ലെയിലെ വി. ഇസിഡോര്‍ ആണ്. തലവേദനയുടെ മധ്യസ്ഥ ആവിലായിലെ വി. തെരേസ. കാണാതെ പോയവ കണ്ടു കിട്ടുന്നതിന് വി. അന്തോനീസിനോട് പ്രാര്‍ത്ഥിക്കുന്ന ശീലം മലയാളികള്‍ക്ക് ഉണ്ട്. അദ്ദേഹം തന്നെയാണ് അതിന്റെ മധ്യസ്ഥന്‍. അമിതമായ ഉറക്കത്തില്‍ നിന്ന് മോചനം നേടാന്‍ വി. വിറ്റസിനോട് പ്രാര്‍ത്ഥനാസഹായം യാചിക്കാം. വയറു വേദന വരുമ്പോള്‍ വി. ഇറാസ്മസിനോടും പ്രാര്‍ത്ഥിക്കാം. പാമ്പുകളെ പേടിയുണ്ടോ? വി. പാട്രിക്കിന്റെ സഹായവും സംരക്ഷണവും തേടാം. വെജിറ്റേറിയന്‍മാരുടെ മധ്യസ്ഥന്‍ വി. ദാവീദ് ആണ്. പടക്കങ്ങള്‍ക്കും ഉണ്ട് ഒരു മധ്യസ്ഥ: വി. ബാര്‍ബര. തമാശയുടെയും പൊട്ടിച്ചിരിടെയും മധ്യസ്ഥന്‍ വി. ഫിലിപ്പ് നേരിയാണ്. അദ്ദേഹം ഒരു രസികന്‍ ആയിരുന്നുവെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ!

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles