പള്ളിപ്പുറം പള്ളിക്ക് മഞ്ഞു മാതാവിന്റെ പേര് ലഭിച്ചതിനു പിന്നില്‍ വലിയൊരു ഐതിഹ്യം ഉണ്ട്. ഈ അത്ഭുതത്തിന് പിന്നിലെ ചരിത്ര സത്യങ്ങള്‍ അവഗണിക്കാന്‍ സാധിക്കുകയില്ല. ടിപ്പു സുല്‍ത്താന്റെ ആക്രമണവുമായി ബന്ധപ്പെട്ടാണ് ഈ അത്ഭുതം സംഭവിച്ചത്. ടിപ്പു സുല്‍ത്താന്റെ അക്രമണം ചരിത്രപരമായ വസ്തുതയാണ്. ഡിസംബര്‍ മാസത്തിലാണ് ടിപ്പു സുല്‍ത്താന്‍ തൃശൂര്‍ നിന്നും തിരുവിതാകൂര്‍ അക്രമിക്കുന്നത്. ഡിസംബര്‍ മാസം കേരളത്തില്‍ മഞ്ഞു കാലമാണ്. മഞ്ഞുള്ള മാസങ്ങളില്‍ അതി രാവിലെ മൂടല്‍ മഞ്ഞു പോലെ പള്ളി പുറം ഭാഗങ്ങളില്‍ ഉണ്ടാവാറുണ്ട് എന്ന് പഴമക്കാര്‍ പറയുന്നുണ്ടെങ്കിലും പള്ളിയെ മഞ്ഞു മൂടിയ അത്ഭുതത്തിന് പിന്നിലെ ചരിത്രത്തെ അവഗണിക്കാന്‍ സാധിക്കുന്നതല്ല…പക്ഷെ വേണ്ടത്ര തെളിവുകള്‍ ഇല്ലാത്തതിനാല്‍ ഇത് ഇന്നും ഐതിഹ്യം ആയി തുടരുന്നു.

കോട്ടകള്‍ കീഴടക്കി മുന്നേറിയ ടിപ്പു സുല്‍ത്താനും സംഘവും പള്ളിപ്പുറം പള്ളിയുടെ നേരെ തിരിഞ്ഞു..ഈ സമയത്ത് ഭയ ചകിതരായ ആളുകള്‍ പള്ളിയില്‍ കയറി പ്രാര്‍ഥിച്ചു. പെട്ടന്ന് അത്ഭുതകരമാം വിധം പള്ളിയും പരിസര പ്രദേശങ്ങളും മഞ്ഞു കൊണ്ട് മൂടപ്പെട്ടു എന്നാണ് വിശ്വാസം.അതിനു ശേഷമാണു പള്ളിപ്പുറം പള്ളി പരിശുദ്ധ മഞ്ഞു മാതാവിന്റെ പള്ളി എന്നറിയപ്പെടുന്നത്. മഞ്ഞു കൊണ്ട് തങ്ങളുടെ നാടിനെയും തങ്ങളെയും സംരക്ഷിച്ച മാതാവിനെ തലമുറകള്‍ മഞ്ഞു മാതാവെന്നു വിളിച്ചു പോന്നു.

ചരിത്രം
വൈപ്പിന്‍ ദ്വീപിന്റെ ഉത്ഭവം മുതല്‍ പോര്‍ച്ചുഗീസുകാരുടെ ആഗമനം വരെ ഉള്ള കാലഘട്ടമാണ് പള്ളിപ്പുറത്തിന്റെ പൂര്‍വ ചരിത്രമെന്ന് പറയുന്നത്.വൈപ്പിന്‍ ദ്വീപിന്റെ ഉത്ഭവത്തോടെ പള്ളിപ്പുറത്തിന്റെ ചരിത്രവും ആരംഭിക്കുന്നു. 1341 ല്‍ പെരിയാറില്‍ ഉണ്ടായ വെള്ളപ്പൊക്കം മൂലമാണ് വൈപ്പിന്‍ കര ഉത്ഭവിച്ചത്. പള്ളിപ്പുറത്തിന്റെ ആദ്യതല ക്രൈസ്തവ വിശ്വാസം പ്രബലമാകുന്നത് കുടിയേറ്റങ്ങള്‍ വഴി ആണ്. പള്ളിപ്പുറം ശ്രദ്ധിക്കപ്പെടുന്നത് ക്രൈസ്തവ വിശ്വാസ കേന്ദ്രമെന്ന നിലയിലും സൈനിക നീക്കങ്ങള്‍ക്കുള്ള തന്ത്ര പ്രധാനമായ സ്ഥലമെന്ന നിലയിലുമാണ്. വൈപ്പിന്‍ ദ്വീപിന്റെ ഉത്ഭവം മുതല്‍ പോര്ച്ചുഗീസുകരുടെയും ഡച്ചുകാരുടെയും ബ്രിട്ടീഷുകാരുടെയും ഭരണത്തിനു ശേഷം ഈ പ്രദേശം നാട്ടു രാജ്യങ്ങളായ കൊച്ചിയുടെയും തിരുവിതാംകൂറിന്റെയും കീഴിലായിരുന്നു.

പള്ളിപ്പുറത്തിന്റെ വിശ്വാസ ചരിത്രത്തിനു രണ്ടു ഘട്ടങ്ങളുണ്ട്. പോര്‍ച്ചുഗീസുകാരുടെ അഗമനതിനു മുന്‍പും ഉള്ള വിശ്വാസ ചരിത്രവും രണ്ടാമത്, 1500 ന് ശേഷം ഉള്ള വിശ്വാസ ചരിത്രവും. മലബാര്‍ തീരതെക്കുള്ള പോര്‍ച്ചുഗീസുകാരുടെ ആഗമനം സുവിശേഷവ്ത്ക്കരണത്തെ സ്വാധീനിച്ചിരുന്നു. പള്ളിപ്പുറത്തെ പോര്‍ച്ചുഗീസുകരുടെ സ്മാരകങ്ങളില്‍ പ്രസിദ്ധമായത് പള്ളിപ്പുറം കോട്ടയാണ്. 1503 ല്‍ ആണ് കോട്ട സ്ഥാപിതമായത്. പള്ളിപ്പുറം പള്ളിയുടെ തൊട്ടു വടക്കായാണ് പള്ളിപ്പുറം കോട്ട സ്ഥിതി ചെയുന്നത്.

ഇതൊക്കെ ചരിത്രത്തിന്റെ ഭാഗമാണെങ്കിലും പള്ളിപ്പുറം എന്ന മരിയന്‍ വിശ്വാസ കേന്ദ്രം ഇന്ന് കോട്ടപ്പുറംരൂപതയുടെ കീഴില്‍ ആണ്. ഏഴ് കപ്പേളകള്‍ ആണ് പള്ളിപ്പുറം പള്ളിയുടെ കീഴില്‍ ഉള്ളത്. മഞ്ഞു മാതാവിന്റെ കപ്പേള അടക്കം ഏഴ് കപ്പേളകളും സജീവമായി നില നില്കുന്നു. പോര്ച്ചുഗീസുകരാന് ഈ കപ്പേള സ്ഥാപിച്ചത്. ഇവിടെയുള്ള മാതാവിന്റെ ചിതം ആണ് പ്രത്യേകത . ഓയില്‍ പെയിന്റിംഗ് ആണിത്. ഈ ചിത്രം സമുദ്രത്തിലൂടെ ഒഴുകി വന്നു പള്ളിപ്പുറം കടല്‍ തീരത്ത് വന്നടിഞ്ഞു.പിനീട് ഇത് കപ്പേളയില്‍ പ്രതിഷ്ടിക്കുകയായിരുന്നു. ഈ കപ്പേളയുടെ മുന്‍പില്‍ വച്ചാണ് ഇന്ന് ബോട്ടുകളും വള്ളങ്ങളും വൈദികന്‍ ആശീര്‍വദിക്കുന്നത്. ധാരാളം ആളുകള്‍ ഇവടെ പ്രാര്‍ഥിക്കാന്‍ എത്തുകയും മാതാവിന്റെ ചിത്രത്തില്‍ പൂമാല ചാര്‍ത്തുകയും ചെയുന്നു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles