ഇന്നത്തെ വിശുദ്ധന്: വി. ചാള്‍സ് ബൊറോമിയോ
പ്രോട്ടസ്റ്റന്റ് വിപ്ലവകാലത്താണ് ചാള്‍സ് ബോറോമിയോ ജീവിച്ചത്. മിലാനിലെ ഒരു പ്രഭു കുടുംബത്തില്‍ പിറന്ന ചാള്‍സ് സഭാ സേവനത്തിനായി തന്റെ ജീവിതം ഉഴിഞ്ഞു വയ്ക്കുവാന്‍ തീരുമാനിക്കുകയായിരുന്നു. 1559 ല്‍ അദ്ദേഹത്തിന്റെ അമ്മാവനായ കര്‍ദിനാള്‍ ഡി മെഡിച്ചി പിയൂസ് നാലാമന് മാര്‍പാപ്പായായി തെരഞ്ഞെടുക്കപ്പെട്ടതോടെ ചാള്‍സിനെ അദ്ദേഹം മിലാനിലെ അഡ്മിനിസ്ട്രേറ്ററായും കര്‍ദിനാള്‍ ഡീക്കനായും ഉയര്‍ത്തി. അപ്പോഴും ചാള്‍സ് ഒരു അത്മായനും വിദ്യാര്‍ത്ഥിയും ആയിരുന്നു. വൈകാതെ അദ്ദേഹം വത്തിക്കാന്റെ സെക്രട്ടറി ഓഫ് സ്റ്റേറ്റ് സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെട്ടു. വിവാഹം ചെയ്യണം എന്ന ബന്ധുക്കളുടെ ആഗ്രഹത്തിന് വിരുദ്ധമായി അദ്ദേഹം വൈദികാനാകാന് തീരുമാനിക്കകയും 25 ാം വയസ്സില്‍ പുരോഹിതനായി അഭിഷേകം ചെയ്യപ്പെടുകയും ചെയ്തു. അദ്ദേഹം മിലാനിലെ മെത്രാനായി നിയമിതനാകുകയും ചെയ്തു. ട്രെന്റ് സൂനഹദോസ് നവീകരിക്കാന്‍ പാപ്പായെ പ്രചോദിപ്പിച്ചത് ചാള്‍സാണ്. മിലാന് രൂപത നവീകരിക്കാന്‍ അദ്ദേഹം അശ്രാന്ത പരിശ്രമം നടത്തി. സ്വന്തം ജീവിത മാതൃക കൊണ്ട് അദ്ദേഹം അവരെ നയിച്ചു. എല്ലാ ആര്‍ഭാഢവും അദ്ദേഹം ഉപേക്ഷിച്ചു. സ്വയം പരിത്യാഗം സഹിച്ചു. 1576 ലെ ക്ഷാമകാലത്ത് അദ്ദേഹം ദിവസേന എഴുപതിനായിരത്തോളം പേരെ ഊട്ടി. ജോലിഭാരം മൂലം അദ്ദേഹം രോഗിയാവുകയും 46 ാം വയസ്സില്‍ മരണമടയുകയും ചെയ്തു.
വി. ചാള്‍സ് ബൊറോമിയോ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.