ഇന്നത്തെ വിശുദ്ധന്: റീജന്‍സ്ബര്‍ഗിലെ വി. വുള്‍ഫ്ഗാംഗ്
ജര്‍മനിയിലെ സ്വാബിയയിലാണ് വുള്‍ഫ്ഗാംഗ് ജനിച്ചത്. റെയ്ഷെനോ ആബ്ബിയില്‍ വിദ്യാഭ്യാസം നടത്തവേ പരിചയപ്പെട്ട ഹെന്റി എന്നൊരു കുലീനനായ യുവാവ് പിന്നീട് ട്രയിറിലെ ആര്‍ച്ച്ബിഷപ്പായി. അപ്പോഴെല്ലാം അദ്ദേഹത്തോട് വുള്‍ഫ്ഗാംഗ് ബന്ധം പുലര്‍ത്തിയിരുന്നു. ഈ ആര്‍ച്ചുബിഷപ്പ് മരണമടഞ്ഞപ്പോള്‍ വുള്‍ഫ്ഗാംഗ് ഒരു ബെനഡിക്ടൈന്‍ സന്ന്യാസി ആകാന്‍ തീരുമാനിക്കുകയും സ്വിറ്റ്സര്‍ലണ്ടിലെ എയ്ന്സീഡനിലെ ആശ്രമത്തിലേക്ക് പോവുകയും ചെയ്തു. അവിടെ വച്ച് പുരോഹിതനായി അഭിഷേകം ചെയ്യപ്പെട്ട അദ്ദേഹം ആശ്രമവിദ്യാലത്തിന്റെ ഡയറക്ടറായി. തുടര്‍ന്ന് അദ്ദേഹം ഹംഗറിയിലേക്ക് മിഷന് പ്രവര്‍ത്തനത്തിനായി പോയി. ഓട്ടോ രണ്ടാമന് ചക്രവര്‍ത്തി അദ്ദേഹത്തെ റീജന്‍സ്ബര്‍ഗിലെ മെത്രാനായി വാഴിച്ചു. അദ്ദേഹം പുരോഹിതരുടെയും സന്ന്യസ്തരുടെയും ജീവിതം നവീകരിക്കാന്‍ പ്രയത്നിച്ചു. മെത്രാനായിരുന്നെങ്കിലും സന്ന്യാസ വസ്ത്രം ധരിച്ചാണ് അദ്ദേഹം ജീവിച്ചത്. ഏഡി 994 ല്‍ അദ്ദേഹം മരണമടഞ്ഞു. 1052 ല്‍ വിശുദ്ധനായി ഉയര്‍ത്തപ്പെടുകയും ചെയ്തു.
വി. വുള്‍ഫ്ഗാംഗ്, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.