ഇന്നത്തെ വിശുദ്ധന്‍: വി. അല്‍ഫോന്‍സുസ് റോഡ്രിഗസ്
October 30 – വി. അല്‍ഫോന്‍സുസ് റോഡ്രിഗസ്
1533 ല്‍ സ്‌പെയിനില്‍ ജനിച്ച വി. അല്‍ഫോന്‍സുസ് റോഡ്രിഗസ് 23 ാം വയസ്സില്‍ പരമ്പരാഗത തൊഴിലായ തുണി കച്ചവടത്തിലേക്ക് തിരിഞ്ഞു. മൂന്നു വര്‍ഷത്തിനുള്ളില്‍ അദ്ദേഹത്തിന്റെ ഭാര്യയും അമ്മയും മരണടയുകയും ബിസിനസ് തകരുകയും ചെയ്തു. അത് അദ്ദേഹത്തെ ജീവിതവിചിന്തനത്തിലേക്ക് നയിച്ചു. കച്ചവടം വിറ്റ് ഇളയമകനെയും കൂട്ടി സഹോദരിയുടെ ഭവനത്തിലേക്ക് അദ്ദേഹം പോയി. അവിടെ വച്ച് പ്രാര്‍ത്ഥനയും ധ്യാനവും അഭ്യസിച്ചു. മകന്‍ മരണമടഞ്ഞപ്പോള്‍ 40 ാം വയസ്സില്‍ അദ്ദേഹം ഈശോ സഭയില്‍ അംഗമായി ചേരാന്‍ ശ്രമിച്ചെങ്കിലും വിദ്യാഭ്യാസം കുറവായിരുന്നതിനാല്‍ അദ്ദേഹത്തിന് പ്രവേശനം ലഭിച്ചില്ല. അതിനാല്‍ മയോര്‍ക്കയിലെ ഈശോ സഭാ കോളേജിന്റെ വാതില്‍കാവല്‍ക്കാരനായി സേവനം ചെയ്തു. ഒഴിവു സമയങ്ങളിലെല്ലാം അദ്ദേഹം പ്രാര്‍ത്ഥനയില്‍ ചെലവഴിച്ചു. അദ്ദേഹത്തിന്റെ വിശുദ്ധിയും പ്രാര്‍ത്ഥനാ ചൈതന്യവും അനേകരെ അദ്ദേഹത്തിലേക്ക് ആകര്‍ഷിച്ചു. അവരില്‍ വി. പീറ്റര്‍ ക്ലാവറും ഉണ്ടായിരുന്നു. 1617 ല്‍ അദ്ദേഹം മരണമടഞ്ഞു.
വി. അല്‍ഫോന്‍സുസ് റോഡ്രിഗസ്, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.