ഇന്നത്തെ വിശുദ്ധന്‍: വി. പീറ്റര്‍ ഓഫ് അല്‍ക്കന്താര

16 ാം നൂറ്റാണ്ടില്‍ എണ്ണം പറഞ്ഞ വിശുദ്ധര്‍ സ്‌പെയിനില്‍ നിന്നും ഉത്ഭവിച്ചു. വി. ഇഗ്നേഷ്യസ് ഓഫ് ലൊയോള, വി. ജോണ്‍ ഓഫ് ദ ക്രോസ്, ആവിലായിലെ വി. ത്രേസ്യ തുടങ്ങിയവര്‍. അവരുടെ സമകാലികനായിരുന്നു വി. പീറ്റര്‍ ഓഫ് അല്‍ക്കന്താര. അദ്ദേഹം ആവിലായിലെ വി. ത്രേസ്യയുടെ കുമ്പസാരക്കാരനും ആയിരുന്നു. അല്‍ക്കന്താരയുടെ ഗവര്‍ണറുടെ മകനായി ജനിച്ച പീറ്റര്‍ സലമാന്‍ക യൂണിവേഴ്‌സിറ്റിയില്‍ പഠനം നടത്തി, ഒബ്‌സെര്‍വെന്റ് ഫ്രാന്‍സിസ്‌കന്‍ സഭയില്‍ ചേര്‍ന്നു. പുരോഹിതനായി അഭിഷിക്തനാകും മുമ്പേ അദ്ദേഹം പുതിയ ആശ്രമത്തിന്റെ സുപ്പീരിയരായി നിയമിതനായി. 39 ാം വയസ്സില്‍ അദ്ദേഹം പ്രൊവിന്‍ഷ്യളായി. മികച്ച ഒരു പ്രഭാഷകനായിരുന്നു പീറ്റര്‍. വളരെ പരിത്യാഗപൂര്‍ണമായ ജീവിതമാണ് അദ്ദേഹം നയിച്ചിരുന്നത്. ഒന്നര മണിക്കൂര്‍ മാത്രമാണ് അദ്ദേഹം ഉറങ്ങിയരുന്നത് എന്ന് പറയപ്പെടുന്നു. അപാരമായിരുന്നു, അദ്ദേഹത്തിന്റെ ക്ഷമാശീലം. 1554 ല്‍ ഫ്രാന്‍സിസ്‌കന്‍ നിയമം കൂടുതല്‍ തീക്ഷണതയോടെ അനുസരിച്ചു ജീവിക്കാന്‍ അദ്ദേഹം അനുവാദം നേടുകയും അല്‍ക്കാന്തരിയന്‍സ് എന്ന പേരില്‍ അവര്‍ അറിയപ്പെടുകയും ചെയ്തു. വി. ത്രേസ്യയെ കര്‍മലീത്താ സഭ നവീകരിക്കുന്നതില്‍ പീറ്റര്‍ പ്രചോദിപ്പിച്ചു. 1669 ല്‍ അദ്ദേഹം വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തപ്പെട്ടു.

വി. പീറ്റര്‍ ഓഫ് അല്‍ക്കന്താര, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles