ഇന്നത്തെ വിശുദ്ധന്‍: വി. ആന്തണി മേരി ക്ലാരറ്റ്

ക്യൂബയുടെ ആത്മീയ പിതാവ് എന്നാണ് വി. ആന്തണി മേരി ക്ലാരറ്റ് അറിയപ്പെടുന്നത്. സ്‌പെയനില്‍ ജനിച്ച ആന്തണി മേരി ക്ലാരറ്റ് ബാഴ്‌സലോണയില്‍ ഒരു നെയ്ത്തുകാരനും ഡിസൈനറുമായി ജോലി ചെയ്യുന്നതിനിടയില്‍ ലത്തീന്‍ ഭാഷയും പ്രിന്റിംഗും പഠിച്ചു. അനാരോഗ്യം മൂലം സന്ന്യാസ ജീവിതത്തില്‍ പ്രവേശിക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ലെങ്കിലും ഭാവിയില്‍ സ്‌പെയിനിലെ ഏറ്റവും ജനപ്രീതിയുള്ള പ്രഭാഷകനായി അദ്ദേഹം മാറി. അദ്ദേഹം 10 വര്‍ഷങ്ങള്‍ പോപ്പുലര്‍ മിഷന്‍ ധ്യാനങ്ങള്‍ നടത്തി. ദിവ്യകാരുണ്യഭക്തിയും മാതാവിന്റെ വിമലഹൃദയഭക്തിയും അദ്ദേഹത്തിന്റെ മുഖമുദ്രയായിരുന്നു. 42 ാം വയസ്സില്‍ അദ്ദേഹം ക്ലരീഷ്യന്‍ സഭ സ്ഥാപിച്ചു. ക്യൂബയിലെ സാന്റിയാഗോ രൂപതയുടെ ആര്‍ച്ചുബിഷപ്പായി അദ്ദേഹം നിയമിതനായി. പ്രഭാഷണങ്ങളും കുമ്പസാരങ്ങളും വഴി അദ്ദേഹം അവിടെ ഒരു നവോത്ഥാനം തന്നെ നേടിയെടുത്തു. തന്നെ വധിക്കാന്‍ ശ്രമിച്ചവനോട് ക്ഷണിച്ച് അദ്ദേഹം മാതൃകയായി. പിന്നീട് സ്‌പെയിനില്‍ രാജ്ഞിയുടെ ചാപ്ലിനാകാന്‍ അദ്ദേഹം തിരികെ വിളിക്കപ്പെട്ടു. സ്‌പെയിനിലെ പ്രമുഖ പ്രസിദ്ധീകരണ സംരംഭമായ റിലിജിയസ് പബ്ലിഷിംഗ് ഹൗസ് സ്ഥാപിച്ചത് വി. ആന്തണി മേരി ക്ലാരറ്റ് ആണ്. 1870 ഒക്‌ടോബര്‍ 24 അദ്ദേഹം മൃതിയടഞ്ഞു.

വി. ആന്തണി മേരി ക്ലാരറ്റ് ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കേണമേ


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

 

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles