ഇന്നത്തെ വിശുദ്ധന്‍: വി. ജോണ്‍ ഓഫ് കപ്പിസ്ട്രാനോ

October 23 – വി. ജോണ്‍ ഓഫ് കപ്പിസ്ട്രാനോ

14 ാം നൂറ്റാണ്ടിലാണ് വി. ജോണ്‍ ജനിച്ചത്. ബുബോണിക്ക് പ്ലേഗ് മൂലം ജനസംഖ്യയുടെ മൂന്നിലൊരു ഭാഗം ഭൂമിയില്‍ നിന്ന് തുടച്ചു നീക്കപ്പെട്ട കാലഘട്ടമായിരുന്നു അത്. വൈദികരില്‍ 40 ശതമാനം പേരും മഹാമാരിയില്‍ പെട്ടു മരണമടഞ്ഞു. സഭ വിഭാഗീയകയുടെ ഭീഷണിയിലൂടെ കടന്നു പോയ കാലഘട്ടം. ഇംഗ്ലണ്ടും ഫ്രാന്‍സും തമ്മില്‍ യുദ്ധം നടന്ന കാലഘട്ടം. യൂറോപ്പിലെമ്പാടും അശാന്തി നിലനിന്നു. അക്കാലത്ത്, 1386 ലായിരുന്നു, വി. ജോണ്‍ ഓഫ് കപ്പിസ്ട്രാനോയുടെ പിറവി. സമര്‍ത്ഥനായിരുന്ന ജോണ്‍ 26 വയസ്സുള്ളപ്പോള്‍ പെറുജീയായുടെ ഗവര്‍ണറായി. 30 ാം വയസ്സില്‍ അദ്ദേഹം ഫ്രാന്‍സിസ്‌കന്‍ സഭയില്‍ ചേരുകയും നാല് വര്‍ഷത്തിന് ശേഷം പുരോഹിതനായി അഭിഷേകം ചെയ്യപ്പെടുകയും ചെയ്തു. ജോണിന്റെ പ്രഭാഷണങ്ങള്‍ ജനങ്ങളെ വളരെയേറെ ആകര്‍ഷിച്ചു. ജോണും 12 ഫ്രാന്‍സിസ്‌കന്‍ സഹോദരന്മാരും ചേര്‍ന്ന് മധ്യ യൂറോപ്പിലെങ്ങും ദൈവദൂതന്മാരെ പോലെ പ്രത്യാശവും വിശ്വാസവും പകര്‍ന്നു. തുര്‍ക്കികള്‍ 1453 ല്‍ കോണ്‍സ്റ്റാന്റിനോപ്പിള്‍ പിടിച്ചടക്കിയപ്പോള്‍ യൂറോപ്പിനു വേണ്ടി കുരിശുയുദ്ധം പ്രസംഗിക്കാന്‍ ജോണ്‍ നിയുക്തനായി. ബെല്‍ഗ്രേഡിലെക്കുള്ള സൈന്യത്തെ അദ്ദേഹം നയിക്കുകയും ബെല്‍ഗ്രേഡിന്റെ മേലുള്ള ഉപരോധം നീക്കുകയും ചെയ്തു. 1456 ഒക്ടോബര്‍ 23 ന് അദ്ദേഹം രോഗബാധിതനായി മൃതിയടഞ്ഞു.

വി. ജോണ്‍ ഓഫ് കപ്പിസ്ട്രാനോ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles