വേശ്യാവൃത്തി നിയമവിധേയമാക്കാനുള്ള ബില്ലിനെ എതിര്‍ത്ത് വാഷിംഗ്ടണ്‍ അതിരൂപത

വാഷിംഗ്ടണ്‍ ഡിസി: കൊളംബിയ ഡസ്ട്രിക്ടില് വേശ്യാവൃത്തി നിയമാനുസൃതമാക്കാനുള്ള ബില്ലിനെതിരെ വാഷിംഗ്ടണ്‍ അതിരുപത പ്രതിഷേധം രേഖപ്പെടുത്തി. വേശ്യാവൃത്തി കുറ്റകരം അല്ലാതാക്കാനുള്ള ശ്രമവുമായി ഡിസി കൗണ്‍സില്‍ മുന്നോട്ട് പോകുകയാണ്. നിലവില്‍ നെവാദയിലാണ് ഇത് നിയമാനുസൃതമല്ലാത്തത്.
ഓരോ മനുഷ്യര്‍ക്കും അവരവരുടെ അന്തസ്സുണ്ടെന്നും മനുഷ്യര്‍ ദൈവത്തിന്റെ സാദൃശ്യത്തിലാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്നും അതിനാല്‍ എല്ലാ തരം ചൂഷണങ്ങളില്‍ നിന്നും മനുഷ്യനെ രക്ഷിക്കേണ്ടത് കത്തോലിക്കാ സഭയുടെ കടമയാണെന്നും അതിരൂപതയിലെ ഡയറക്ടര്‍ ഓഫ് ലൈഫ് ഇഷ്യൂസ് മേരി ഫോര്‍ പറഞ്ഞു.
വേശ്യാവൃത്തി വ്യക്തിയെ പണം കൊടുത്ത് വാങ്ങാനും ഉപയോഗിക്കാനും കഴിയുന്ന വെറും വസ്തുവായി തരംതാഴ്ത്തുന്നു എന്നും ഫോര്‍ കുറ്റപ്പെടുത്തി. അവര്‍ കടന്നു പോകുന്ന ശാരീരികവും മാനസികവുമായ പ്രയാസങ്ങളെ ഒട്ടും പരിഗണിക്കാത്ത അവസ്ഥയാണിത്, ഫോര്‍ പറഞ്ഞു.