മറിയം ത്രേസ്യയെ വാഴ്ത്തി വത്തിക്കാനില്‍ ഈ ഗാനങ്ങള്‍ മുഴങ്ങും
“”ഭാരത സഭതൻ പ്രഭയാം കേരള മണ്ണിൻ കൃപയാം
പുത്തൻചിറതൻ മകളാം മറിയം ത്രേസ്യ, വാഴുക നീ….”
ഈ ഗാനം ഒക്ടോബര്‍ 13 ന് വത്തിക്കാനില്‍ മുഴങ്ങിക്കേള്‍ക്കും! മറിയം ത്രേസ്യയുടെ വിശുദ്ധ പദവി പ്രഖ്യാപനത്തിന്റെ പ്രാരംഭമായാണ് ഈ ഗാനം ഒരുക്കിയിരിക്കുന്നത്. ഫാ. ബിനോജ് മുളവരിക്കലും ഡെല്‍റ്റസും ചേര്‍ന്നാണ് ഈ ഗാനം ഒരുക്കിയിരിക്കുന്നത്. 10 വൈദികരും 15 കന്യാസ്ത്രീകളും 10 കുട്ടികളും യുവതീയുവാക്കളും അടങ്ങുന്ന ഗായക സംഘമാണ് ഗാനം ആലപിക്കുന്നത്.
ക്രൂശിതന്റെ സ്നേഹിതേ
മറിയം ത്രേസ്യായേ
തിരുഹൃദയത്തിൻ തോഴിയേ
മറിയം ത്രേസ്യായേ”
എന്നു തുടങ്ങുന്ന മറ്റൊരു ഗാനവും ആലപിക്കുന്നുണ്ട്. ഇരു ഗാനങ്ങളുടെയും രചനയും സംഗീതവും നിർവഹിച്ചിരിക്കുന്നത് ഫാ. ബിനോജ് മുളവരിക്കലാണ്. സ്കറിയ, എബിൻ പള്ളിച്ചൻ എന്നിവർ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്ന ഗാനങ്ങൾ യഥാക്രമം കെസ്റ്ററും എം.ജി. ശ്രീകുമാറും ആൽബത്തിൽ പാടിയിരിക്കുന്നു.