വാഴ്ത്തപ്പെട്ട രാമപുരം കുഞ്ഞച്ചന്റെ തിരുനാൾ ഇന്ന് മുതൽ
രാമപുരം: സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളിയിൽ വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാൾ ഇന്ന് ഒക്ടോബര് 7 ന് ആരംഭിക്കും. രാവിലെ ഒന്പതിന് വിശുദ്ധ കുർബാന. വൈകുന്നേരം തീർഥാടനം. എസ്എംവൈഎം രാമപുരം മേഖല, ലൂർദ് മൗണ്ട് സെന്റ് ആന്റണീസ് പള്ളി, ശാന്തിഗിരി സെന്റ് ജോസഫ് പള്ളികൾ നേതൃത്വം നൽകും. തുടർന്നു ജപമാല പ്രദക്ഷിണം, നാലിനു വിശുദ്ധ കുർബാന.
എട്ടിനു രാവിലെ ഒന്പതിനു വിശുദ്ധ കുർബാന, സന്ദേശം. 10.30ന് തീർഥാടനം – മാതൃവേദി, പിതൃവേദി പാലാ രൂപത. മൂന്നിനു രാമപുരം ഇടവകയിലെ കുടുംബക്കൂട്ടായ്മകളുടെ ആഭിമുഖ്യത്തിൽ പ്രേഷിതറാലി. ഒൻപതിനു രാവിലെ ഒൻപതിനു വിശുദ്ധ കുർബാന, നാലിന് വിശുദ്ധ കുർബാന – പാലാ രൂപതയിലെ നവവൈദികർ കാർമികത്വം വഹിക്കും.
പത്തിനു രാവിലെ ഒന്പതിന് വിശുദ്ധ കുർബാന, 11നു രാവിലെ പത്തിന് കരിസ്മാറ്റിക് പ്രേഷിതസംഗമം (രാമപുരം സബ് സോൺ). 12ന് രാവിലെ 10.30 ന് സമർപ്പിതരുടെ തീർഥാടനം. മൂന്നിനു ഡിസിഎംഎസ് രാമപുരം യൂണിറ്റ്, കോതമംഗലം രൂപത ഡിസിഎംഎസ് എന്നിവയുടെ നേതൃത്വത്തിൽ തീർഥാടനം. നാലിനു കൊടിയേറ്റ് – വികാരി റവ. ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ. 13ന് 1.30 തീർഥാടനം, 14ന് 2.30ന് കർഷകദിനാചരണം, കർഷക സമ്മേളനം, കൃഷിയിടങ്ങൾക്കായി വാഴ്ത്തപ്പെട്ട കുഞ്ഞച്ചനോട് മധ്യസ്ഥ പ്രാർഥന, കാഴ്ചസമർപ്പണം (എകെസിസി, കർഷകദളം, ഇൻഫാം, പിതൃവേദി, ഡിസിഎംഎസ് സംഘടനകളുടെ നേതൃത്വത്തിൽ). 15നു വൈകുന്നേരം ആറിനു തീർഥാടനം- പാലാ സെന്റ് തോമസ് കത്തീഡ്രൽ. 6.15ന് ജപമാല പ്രദക്ഷിണം.