ആര്‍ച്ചുബിഷപ്പ് സൂസൈ പാക്യത്തിന്റെ ആരോഗ്യനില അതീവ ഗുരുതരം
തിരുവനന്തപുരം: കെസിബിസി പ്രസിഡന്റും തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ചുബിഷപ്പുമായ സൂസൈ പാക്യത്തെ അതീവ ഗുരുതരമായ നിലയില്‍ കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസതടസ്സവും അണുബാധയും മൂലം പിതാവിനെ വെന്റിലേറ്ററിലേക്ക് മാറ്റി.
വത്തിക്കാനില്‍ അദ് ലിമിനാ സന്ദര്‍ശനത്തനായി പോയി മടങ്ങി വരുന്നതിനിടയിലാണ് അദ്ദേഹം രോഗബാധിതനായത്. ദോഹ എയര്‍പോര്‍ട്ടില്‍ പ്രാഥമിക ശുശ്രൂഷകള്‍ നല്കിയ ശേഷം തിരുവന്തപുരത്തെത്തി കിംസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയില്‍ വച്ച് രോഗം ഗുരുതരമാകുകയും വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തു.