ഇന്നത്തെ വിശുദ്ധ: വി. തിയഡോറ ഗ്വെരിന്‍
ഫ്രാന്‍സിലെ എറ്റാബ്ലിസില്‍ ജനിച്ച ആന്‍ തെരേസയുടെ ജീവിതത്തില്‍ വലിയ പ്രതിസന്ധിയുണ്ടായത് പിതാവിന്റെ കൊലപാതകത്തോടെയാണ്. ഏറെക്കാലം അമ്മയെയും സഹോദരിയെയും സംരക്ഷിച്ച ശേഷം ആന്‍ തിയഡോറ എന്ന പേര് സ്വീകരിച്ച് 1823 ല്‍ സിസ്റ്റേഴ്‌സ് ഓഫ് പ്രവിഡന്‍സ് സഭയില്‍ ചേര്‍ന്നു. 1840 ല്‍ തിയഡോറയും മറ്റ് അഞ്ചു സന്ന്യാസിനിമാരും ഇന്‍ഡ്യാനയിലേക്ക് അയക്കപ്പെട്ടു. പഠിപ്പിക്കുക, രോഗികളെ ശുശ്രൂഷിക്കുക എന്നിവയായിരുന്നു, അവരുടെ ദൗത്യം. അനേകം തെറ്റിദ്ധാരണകളും പ്രതിസന്ധികളും നിറഞ്ഞയാരുന്ന ജീവിതമെങ്കിലും ദൈവപരിപാലനയില്‍ മദര്‍ തിയഡോറയ്ക്ക് വലിയ വിശ്വാസം ഉണ്ടായിരുന്നു.
വി. തിയഡോറ ഗ്വെരിന്‍ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കേണമെ.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.