കെസിബിസി മദ്യവിരുദ്ധ സമിതി ഉന്നതാധികാര സമിതി യോഗം ഉദ്ഘാടനം ചെയ്തു
കോട്ടയം: കെസിബിസി മദ്യവിരുദ്ധ സമിതിയുടെ സംസ്ഥാന ഉന്നതാധികാര സമിതി യോഗം ചെയർമാൻ ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ ഉദ്ഘാടനം ചെയ്തു. കെസിബിസി മദ്യവിരുദ്ധ സമിതിയുടെ ഗാന്ധിജയന്തി ദിനാചരണ പരിപാടികൾ ഇന്ന് ആലപ്പുഴ രൂപതയുടെ ആതിഥേയത്വത്തിൽ ആരംഭിച്ചു വൈകുന്നേരം 4.30നു കൊച്ചി പള്ളുരുത്തിയിൽ പൊതുസമ്മേളനത്തോടെ സമാപിക്കും. കെസിബിസി മദ്യവിരുദ്ധ സമിതിയുടെ സംസ്ഥാന സമ്മേളനം 2020 ഫെബ്രുവരി ഏഴ്, എട്ട് തീയതികളിൽ തൃശൂരിൽ നടക്കും. കേരള കത്തോലിക്കാസഭയുടെ മദ്യവിരുദ്ധ ഞായർ ആചരണം ഫെബ്രുവരി ഒന്പതിനും നടക്കും.
സംസ്ഥാന ജനറൽ സെക്രട്ടറി ഫാ. ജോണ് അരീക്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള, ഫാ. പോൾ കാരാച്ചിറ, ഫാ. ദേവസി പന്തല്ലൂക്കാരൻ, വി.ഡി. രാജു, ജോസ് ചെന്പിശേരി, രാജൻ ഉറുന്പിൽ, ആന്റണി ജേക്കബ്, ഷിബു കാച്ചപ്പിള്ളി, തങ്കച്ചൻ കൊല്ലക്കൊന്പിൽ, ഫാ. ജേക്കബ് കപ്പിലുമാക്കൽ, കുര്യൻ ചെന്പകശേരി എന്നിവർ പ്രസംഗിച്ചു.